Tuesday, March 24, 2026
Home » എന്‍ രാമചന്ദ്രന് ഔദ്യോഗിക ബഹുമതികളോടെ വിട.
രാമചന്ദ്രന് ഔദ്യോഗിക ബഹുമതികളോടെ വിട.

എന്‍ രാമചന്ദ്രന് ഔദ്യോഗിക ബഹുമതികളോടെ വിട.

by Editor
Send your news and Advertisements

കൊച്ചി: കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ വെടിയേറ്റുമരിച്ച കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു. ഇടപ്പള്ളി ശാന്തികവാടത്തിലായിരുന്നു സംസ്കാരം. ഔദ്യോഗിക ബഹുമതി നൽകിയ ശേഷമാണ് മൃതദേഹം സംസ്കരിച്ചത്.

റിനൈ മെഡിസിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിരുന്ന മൃതദേഹം ഇന്നു രാവിലെ ഏഴു മണിയോടെയാണ് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ എത്തിച്ചത്. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം മങ്ങാട്ട് റോഡിലുള്ള നീരാഞ്ജനം എന്ന വീട്ടിലേക്ക് എത്തിച്ചു. നിരവധിപേരാണ് ഇവിടെയെത്തി അന്ത്യാഞ്ജലി അർപ്പിച്ചത്. ശ്മശാനത്തിലേയ്ക്കുള്ള യാത്രയ്ക്കിടയിലും വഴിയരികിൽ നൂറുകണക്കിനുപേർ രാമചന്ദ്രന് വിടനൽകാൻ കാത്തുനിന്നു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഗവർണർ രാജേന്ദ്ര അർലേക്കർ, മന്ത്രിമാരായ പി. രാജീവ്, എ.കെ. ശശീന്ദ്രൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, കൊച്ചി മേയർ എം. അനിൽകുമാർ, എറണാകുളം കളക്‌ടർ എൻ.എസ്.കെ. ഉമേഷ്, നടൻ ജയസൂര്യ ഉൾപ്പെടെ നിരവധി പേർ അന്തിമോപചാരമർപ്പിച്ചു.

കാശ്മീരിൽ വിനോദയാത്രയ്ക്കു പോയ എൻ. രാമചന്ദ്രൻ, ചൊവ്വാഴ്ചയാണ് മകളുടെയും കൊച്ചുമക്കളുടെയും മുന്നിൽവെച്ച് ഭീകരരുടെ വെടിയേറ്റു മരിച്ചത്. ആക്രമണത്തിൽ രാമചന്ദ്രൻ അടക്കം 26 പേരാണ് കൊല്ലപ്പെട്ടത്.

ആക്രമണം നടത്തിയ രണ്ട് ഭീകരരുടെ വീടുകൾ തകർത്തു; ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണം: ഐക്യരാഷ്ട്രസഭ.

You may also like

error: Content is protected !!