Thursday, July 31, 2025
Mantis Partners Sydney
Home » മേരി ക്യൂറി സ്കോളർഷിപ്പിൽ ഒന്നരക്കോടിയുടെ നേട്ടം; മലയാളി ഗവേഷക ആര്യ കെ.എം ന് യൂറോപ്യൻ യൂണിയൻ അംഗീകാരം
മേരി ക്യൂറി സ്കോളർഷിപ്പിൽ ഒന്നരക്കോടിയുടെ നേട്ടം; മലയാളി ഗവേഷക ആര്യ കെ.എം ന് യൂറോപ്യൻ യൂണിയൻ അംഗീകാരം

മേരി ക്യൂറി സ്കോളർഷിപ്പിൽ ഒന്നരക്കോടിയുടെ നേട്ടം; മലയാളി ഗവേഷക ആര്യ കെ.എം ന് യൂറോപ്യൻ യൂണിയൻ അംഗീകാരം

by Editor

ശാസ്ത്ര ഗവേഷണത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച്‌ അത്തോളി കൂമുള്ളി സ്വദേശിനി കോതങ്കൽ മയങ്ങിചാലിൽ ആര്യ കെ. എം. യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ മേരി ക്യൂറി സ്കോളർഷിപ്പിന് അർഹയായി. സ്കോളർഷിപ്പിന്റെ മൊത്തം തുക ഒന്നരക്കോടി രൂപയാണ്.

ഇറ്റലിയിലെ സിയെന്ന സർവകലാശാലയിൽ ‘മെറ്റ സർഫേസ് ബേസ്ഡ് റീ-കോണ്ഫിഗറബിൾ ആന്റിന ഫോർ ഓട്ടോമോട്ടീവ് ആപ്ലിക്കേഷൻ’ എന്ന വിഷയത്തിൽ ആര്യ ഗവേഷണം നടത്തും. കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബിരുദവും, പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ ബിരുദാനന്തര ബിരുദവും നേടിയശേഷം, ബെംഗളൂരുവിലെ സി.എസ്.ഐ.ആർ- ഇന്റർനാഷണൽ എയ്റോസ്പേസ് ലബോറട്ടറിയിൽ റീ-കോണ്ഫിഗറബിൾ ഇന്റലിജന്റ് സർഫേസ് സാങ്കേതികവിദ്യയിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കെയാണ് ഫെലോഷിപ്പ് ലഭിച്ചത്.

അച്ഛൻ: പ്രേമജൻ പി.കെ, അമ്മ: ദിശ എം.സി, സഹോദരൻ: ഹരിപ്രസാദ് കെ.എം

Send your news and Advertisements

You may also like

error: Content is protected !!