ബ്രിസ്‌ബെയിൻ: ഹാശാ ആഴ്ച ശുശ്രൂഷകളുടെ ഭാഗമായി ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനിൽ കാൽ കഴുകൽ ശുശ്രൂഷ നടന്നു. സെന്റ് ജോർജ് ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസന മെത്രാപോലീത്തയും ഏഷ്യ പസഫിക് സഹായ മെത്രാപോലീത്തയുമായ അഭി. ഡൊ. യൂഹാനോൻ മാർ ദീയസ്കോറസ് നേതൃത്വം നൽകി. ക്യുൻസ്ലാൻഡിൽ ആദ്യമായി നടന്ന ശുശ്രൂഷയിൽ സമീപ ഇടവകകളിലെ വൈദികരും വിശ്വാസികളും പങ്കെടുത്തു. ബ്രിസ്‌ബേൻ സെൻറ് ജോർജ് ഇടവക വികാരി ഫാ ലിജു സാമുവേൽ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
സമീപ ഇടവകളായ സെൻ പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് വികാരി ഫാ ഷിനു കെ ചെറിയാൻ, സൺഷൈൻ കോസ്റ്റ് എടവകാംഗം ഫാ മാത്യു കെ മാത്യു, ഗോൾഡ് കോസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ ഹാശാ ആഴ്ച ശുശ്രൂഷകൾക്കായി മലബാർ ഭദ്രാസനത്തിൽ നിന്ന് എത്തിച്ചേർന്ന വെരി. റവ ഫാ ജേക്കബ് കുര്യൻ കോർപ്പിസ്കോപ്പാ, ട്വീറ്റ് ഹെഡ്സ് സെൻറ് മേരീസ് കോൺഗ്രിഗേഷൻ വികാരി ഫാ സിനു ജേക്കബ് എന്നിവർ സഹകാർമികരായി പങ്കെടുത്തു.
വാർത്ത: ഡാനിയേൽ ബർസ്ലീബി