177
കാൻബറ, ഓസ്ട്രേലിയ: മലങ്കര ഓർത്തഡോക്‌സ് സഭയിൽ പുതുതായി രൂപംകൊണ്ട ഏഷ്യ പസിഫിക് ഭദ്രാസനത്തിന്റെ പ്രഥമ ഭദ്രാസന പൊതുയോഗം കാൻബറയിൽ ഭദ്രാസന സഹായ മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിയ സ്കോറസിന്റെ അധ്യക്ഷതയിൽ ചേർന്നു.
ഭദ്രാസന സെക്രട്ടറിയായി തോമസ് വർഗീസ് കോറെപ്പിസ്കോപ്പയെ തിരഞ്ഞെടുത്തു. ഭദ്രാസന കൗൺസിൽ അംഗങ്ങളായി ഫിലിപ് തോമസ് കോറെപ്പിസ്കോപ്പ, ഫാ. ജാക്‌സ് ജേക്കബ്, ബിനിൽ ജോയ്, മെൽവിൻ ജോൺ, വിനോ കുരിയൻ, ഡാനിയേൽ കാരികോട്ട് ബാർശ്ലീബി. ഓഡിറ്റർമാരായി ജോൺസൺ മാമ്മലശ്ശേരി, ജോർജി പി.ജോർജ്, സ്പെഷൽ ഇൻവൈറ്റിയായി ബിജു സൈമൺ എന്നിവരെ തിരഞ്ഞെടുത്തു.
പൊതുയോഗക്രമീകരണങ്ങൾക്കു കാൻബറ സെന്റ് ഗ്രിഗോറിയസ് ഇടവക വികാരി ഫാ. സന്ദീപ് എസ്.മാത്യൂസ്, വൈദി കസംഘം സെക്രട്ടറി ഫാ. അജി വർഗീസ് എന്നിവര് നേതൃത്വം നൽകി.