165
അമൃത്സര്‍: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റ് മരിച്ചു. ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ എം.എല്‍.എ. ഗുര്‍പ്രീത് ഗോഗി ബാസിയാണ് (58) മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് എം.എല്‍.എയ്ക്ക് വെടിയേറ്റത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കുടുംബം ഗോഗിയെ ദയാനന്ദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഗുര്‍പ്രീത് ഗോഗി ബാസി സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. എം.എല്‍.എയുടെ മരണം ആം ആദ്മി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ശരണ്‍പാല്‍ സിങ്ങും പോലീസ് കമ്മീഷണര്‍ കുല്‍ദീപ് സിങ് ചാഹലും സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂ. പോലീസ് അന്വേഷണം ആരംഭിച്ചു.