Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » ധനുഷ് സംവിധാനം ചെയ്ത ‘നിലവുക്ക് എന്മേൽ എന്നടി കോപം’; ട്രെയ്ലർ പുറത്തിറങ്ങി
ധനുഷ് സംവിധാനം ചെയ്ത ‘നിലവുക്ക് എന്മേൽ എന്നടി കോപം’; ട്രെയ്ലർ പുറത്തിറങ്ങി

ധനുഷ് സംവിധാനം ചെയ്ത ‘നിലവുക്ക് എന്മേൽ എന്നടി കോപം’; ട്രെയ്ലർ പുറത്തിറങ്ങി

by Editor
Send your news and Advertisements

ധനുഷ് സംവിധാനം ചെയ്യുന്ന നിലവുക്ക് എന്മേൽ എന്നടി കോപത്തിന്റെ ട്രെയ്ലർ റീലിസ് ചെയ്തു. സൂപ്പർഹിറ്റ് ചിത്രം രായന് ശേഷം ധനുഷ് വീണ്ടും സംവിധാന രംഗത്തേക്ക് കടക്കുന്ന ചിത്രത്തിൽ താരം ഒരു അതിഥി വേഷത്തിലും എത്തുന്നുണ്ട്. ജെൻ-സീ സൗഹൃദവും ത്രികോണ പ്രണയങ്ങളും പ്രമേയമാക്കുന്ന ചിത്രത്തിന്റെ ഗാനങ്ങൾ ഇതിനകം യൂട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട്. അതിൽ ‘കാതൽ ഫെയ്‌ൽ’ എന്ന ഗാനം ധനുഷ് തന്നെയാണ് പാടിയിരിക്കുന്നത്.

മാത്യു തോമസ്, പ്രിയ പ്രകാശ് വാര്യർ, അനിഖ സുരേന്ദ്രൻ, പവിഷ്, തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. വിജയ്ക്കൊപ്പം അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം ലിയോയ്ക്ക് ശേഷം മാത്യു തോമസ് തമിഴിൽ അഭിനയിക്കുന്ന ചിത്രമാണ് നിലവുക്ക് എന്മേൽ എന്നടി കോപം.

ജി.വി പ്രകാശ് കുമാർ സംഗീതം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ചെയ്തിരിക്കുന്നത് ലിയോൺ ബ്രിട്ടോയാണ്. ധനുഷും പിതാവ് കസ്തൂരി രാജയും ചേർന്ന് നിർമ്മിച്ച ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് ഫിലിംസ് ആണ്. ഫെബ്രുവരി 21ന് വേൾഡ് വൈഡ് ആയി ചിത്രം റിലീസ് ചെയ്യും.

You may also like

error: Content is protected !!