Mantis Partners Sydney
Saturday, February 28, 2026
Mantis Partners Sydney
Home » ദുബായ് കിരീടാവകാശി ഇന്ത്യയിൽ; സ്വീകരിച്ച് സുരേഷ് ഗോപി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
ദുബായ് കിരീടാവകാശി ഇന്ത്യയിൽ; സ്വീകരിച്ച് സുരേഷ് ഗോപി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ദുബായ് കിരീടാവകാശി ഇന്ത്യയിൽ; സ്വീകരിച്ച് സുരേഷ് ഗോപി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

by Editor
Send your news and Advertisements

ന്യൂഡൽഹി: ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തി. പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ എത്തിയ ദുബായ് കിരീടാവകാശിയെ കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു. ദുബായ് കിരീടാവകാശിയായശേഷം ഷെയ്ഖ് ഹംദാന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷെയ്ഖ് ഹംദാൻ കൂടിക്കാഴ്‌ച്ച നടത്തി. കൂടിക്കാഴ്‌ച്ചയിൽ വ്യാപാരം, നിക്ഷേപം, പ്രതിരോധം, നൈപുണ്യവികസനം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ധാരണയായി. പ്രധാനമന്ത്രിയുടെ സത്കാരത്തിൽ അതിഥിയായ ദുബായ് കിരിടാവകാശി, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായും കൂടിക്കാഴ്‌ച്ച നടത്തി.

ഇന്ന് മുംബൈയിൽ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്‌ച്ച നടത്തിയ ശേഷമാകും അദ്ദേഹം ദുബായിലേക്ക് മടങ്ങുക. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ത്വരിതപ്പെടുത്തുന്നതിനും ഭാവിയിലേക്കുള്ള വാണിജ്യ പങ്കാളിത്തം രൂപപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ സന്ദർശനം.

You may also like

error: Content is protected !!