Tuesday, March 24, 2026
Home » ദുബായിൽ പുതിയ പാലം തുറന്നു; ശെയ്ഖ് റാഷിദ് റോഡിൽ ഗതാഗതം കൂടുതൽ സുഗമമാകും
ദുബായിൽ പുതിയ പാലം തുറന്നു; ശെയ്ഖ് റാഷിദ് റോഡിൽ ഗതാഗതം കൂടുതൽ സുഗമമാകും

ദുബായിൽ പുതിയ പാലം തുറന്നു; ശെയ്ഖ് റാഷിദ് റോഡിൽ ഗതാഗതം കൂടുതൽ സുഗമമാകും

by Editor
Send your news and Advertisements

ദുബായ് ഗതാഗത സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പുതിയ ഒരു പാലം ഗതാഗതത്തിനായി തുറന്നു. ഇൻഫിനിറ്റി പാലത്തിൽ നിന്ന് അൽ മിന സ്ട്രീറ്റ് വഴി ശെയ്ഖ് റാഷിദ് റോഡിലേക്കും ശെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ ഈ പാലം സഹായിക്കും. 1,210 മീറ്റർ ദൈർഘ്യമുള്ള ഈ പാലത്തിൽ മൂന്ന് വരികളുള്ള റോഡുകൾ ഒരുക്കിയിട്ടുണ്ട്. മണിക്കൂറിൽ 4,800 വാഹനങ്ങൾ സഞ്ചരിക്കാനുള്ള ശേഷിയുള്ള ഈ പാലം ഗതാഗതക്കുരുക്ക് കുറയ്ക്കുകയും നഗരത്തിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യും.

ശെയ്ഖ് റാഷിദ് റോഡിൽ ശെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റുമായി ചേർന്ന കവലയിൽ നിന്ന് അൽ മിന സ്ട്രീറ്റിലെ ഫാൽക്കൺ ഇൻട്ടേഴ്സെക്ഷൻ വരെ 4.8 കിലോമീറ്റർ ദൈർഘ്യമുള്ള അൽ ഷിന്ദഗ കോറിഡോർ മെച്ചപ്പെടുത്തൽ പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ പാലം നിർമ്മിച്ചത്. വികസന പദ്ധതിയുടെ നാലാം ഘട്ടത്തിൽ 3.1 കിലോമീറ്റർ ദൈർഘ്യമുള്ള അഞ്ച് പാലങ്ങളുടെ നിർമാണം ഉൾപ്പെടുന്നു. ഈ ഘട്ടം പൂർത്തിയാകുമ്പോൾ മൊത്തം 19,400 വാഹനങ്ങൾ മണിക്കൂറിൽ സഞ്ചരിക്കാൻ കഴിയുമെന്ന് RTA അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി, ജുമൈറ സ്ട്രീറ്റ്, അൽ മിന സ്ട്രീറ്റ്, ശെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റ് എന്നിവിടങ്ങളിൽ ഉപരിതല കവല മെച്ചപ്പെടുത്തലുകൾ നടപ്പിലാക്കുന്നു. ശെയ്ഖ് റാഷിദ് റോഡിലും അൽ മിന സ്ട്രീറ്റിലും രണ്ട് കാൽനട പാലങ്ങളും നിർമ്മിക്കുന്നു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം അൽ ഷിന്ദഗ കോറിഡോർ മെച്ചപ്പെടുത്തൽ പദ്ധതി നടപ്പിലാക്കുന്നതായി RTA ഡയറക്ടർ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാനുമായ മത്താർ അൽ തായർ അറിയിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.

പദ്ധതിയുടെ 90 ശതമാനം ഇതിനകം പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്ന രണ്ട് പാലങ്ങൾ ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ തുറക്കും. 780 മീറ്റർ ദൈർഘ്യമുള്ള മൂന്ന് വരിപ്പാലത്തിൽ 4,800 വാഹനങ്ങൾക്ക് മണിക്കൂറിൽ സഞ്ചരിക്കാനാകും. 985 മീറ്റർ നീളമുള്ള രണ്ടാമത്തെ പാലം 3,200 വാഹനങ്ങൾക്കു മണിക്കൂറിൽ സഞ്ചരിക്കാനാകും.

പുതിയ പാലം പ്രവർത്തനം ആരംഭിച്ചതോടെ ഇൻഫിനിറ്റി പാലത്തിൽ നിന്ന് അൽ മിന സ്ട്രീറ്റ് വഴി ശെയ്ഖ് റാഷിദ് റോഡിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാകും. അതുവഴി അൽ ഹുദൈബ, അൽ റഫ, അൽ ജാഫിലിയ, അൽ മൻഖൂൽ, അൽ കിഫാഫ്, അൽ കറാമ എന്നിവിടങ്ങളിലെ താമസ, വാണിജ്യ മേഖലകളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടും.

ഈ പുതിയ പാലം ദുബായിലെ ഗതാഗത കുരുക്ക് കുറയ്ക്കുകയും നഗരത്തിലെ പ്രധാന വാണിജ്യ, താമസ മേഖലയിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ചെയ്യും. അൽ ഷിന്ദഗ കോറിഡോർ വികസന പദ്ധതിയുടെ ഭാഗമായി നടന്ന ഈ നിർമാണം, ദുബായിലെ ഗതാഗത സൗകര്യങ്ങൾ ഉയർത്തുന്നതിൽ നിർണായകമാണ്.

You may also like

error: Content is protected !!