Sunday, August 31, 2025
Mantis Partners Sydney
Home » തൃശൂര്‍ പൂരത്തിന് കൊടിയേറി
തൃശൂര്‍ പൂരത്തിന് കൊടിയേറി

തൃശൂര്‍ പൂരത്തിന് കൊടിയേറി

by Editor

തൃശ്ശൂര്‍: തൃശൂര്‍ പൂരത്തിന് കൊടിയേറി. മെയ് ആറിനാണ് പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം. പ്രധാന പങ്കാളികളായ തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറിയതിന് പിന്നാലെ 8 ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റ് നടന്നു. ആദ്യം കൊടിയേറിയത് തിരുവമ്പാടിയില്‍. പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ സുന്ദരന്‍, സുഷിത്ത് എന്നിവര്‍ തയാറാക്കിയ കൊടിമരം ക്ഷേത്രത്തിലെത്തിച്ച് ആര്‍പ്പുവിളികളോടെ ദേശക്കാന്‍ വാനിലുയര്‍ത്തി.

പന്ത്രണ്ടരയോടെയാണ് പാറമേക്കാവില്‍ പൂരക്കൊടിയേറ്റിയത് ചെമ്പില്‍ കുട്ടനാശാരി തയാറാക്കിയ കൊടിമരത്തില്‍ ദേശക്കാര്‍ ആഘോഷത്തോടെ കൊടിയേറ്റി. തുടര്‍ന്ന് ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടി ഉയര്‍ത്തി. 5 ആനകളുടെയും കിഴക്കൂട്ട് അനിയന്‍ മാരാരാരുടെ പാണ്ടി മേളത്തിന്‍റേയും അകമ്പടിയില്‍ എഴുന്നെള്ളിപ്പ്. വടക്കുന്നാഥ ചന്ദ്ര പുഷ്കരണി കുളത്തില്‍ ആറാട്ടോടെ മടക്കം.

ഘടക ക്ഷേത്രങ്ങളിലാദ്യം കൊടിയേറ്റിയത് ലാലൂരില്‍. മറ്റു ക്ഷേത്രങ്ങളില്‍ രാവിലെയും വൈകുന്നേരങ്ങളിലുമായി കൊടിയേറ്റി. മേയ് നാലിന് സാംപിള്‍ വെടിക്കെട്ട് നടക്കും. മേയ് അഞ്ചിന് പൂരത്തിന് നാന്ദികുറിച്ച് വടക്കുന്നാഥക്ഷേത്രം തെക്കേഗോപുരം തുറന്നിടും. ആറിന് മഹാ പൂരം

Send your news and Advertisements

You may also like

error: Content is protected !!