149
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് വീണ്ടും ഒരു കൂറ്റൻ അച്ചിണി സ്രാവ് പിടിയിലായത് മത്സ്യ തൊഴിലാളികൾക്ക് ആവേശം പകരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇവിടെ പത്തിലധികം അച്ചിണി സ്രാവുകളെയാണ് കിട്ടിയത്. ഇന്നലെ ലഭിച്ച സ്രാവ് ഏകദേശം 400 കിലോഗ്രാം ഭാരമുള്ളതായിരുന്നു. ഈ സ്രാവിനെ വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ തോമസ് എന്നയാളുടെ വള്ളത്തിലാണ് എത്തിച്ചത്.
കഴിഞ്ഞ ദിവസവും ഇവിടെ ഒരുകൂറ്റൻ അച്ചിണി സ്രാവ് ലഭിച്ചിരുന്നു. തുടര്‍ച്ചയായി വലിയ സ്രാവുകൾ തീരത്ത് എത്തുന്നത് മത്സ്യത്തൊഴിലാളികളിൽ വലിയ ഉത്സാഹമാണ് സൃഷ്ടിച്ചിരിക്കുന്നത്.
വലിയ ചൂണ്ടയിലൊളിഞ്ഞ് കൊരുക്കുന്ന ഈ കൂറ്റൻ സ്രാവിനെ മണിക്കൂറുകളായുള്ള ശ്രമഫലമായാണ് വള്ളത്തിലേക്ക് കയറ്റാൻ സാധിച്ചത്. 85,100 രൂപയ്ക്കാണ് ഇത് ലേലത്തിൽ പോയത്.