89
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിൽ ജെപിസി നിർദേശിച്ച പരിഷ്കാരങ്ങൾ വരുത്താൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പരിഷ്കാരങ്ങൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്ത ബിൽ മാർച്ച് 10-ന് സഭ സമ്മേളിക്കുമ്പോൾ അവതരിപ്പിക്കും. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കേന്ദ്ര ന്യൂനപക്ഷമന്ത്രി കിരൺ റിജ്ജു വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. ഇത് പിന്നീട് സംയുക്ത പാർലമെന്ററി സമിതിക്ക് കൈമാറുകയായിരുന്നു. ജെപിസി നിർദ്ദേശിച്ച 23 ശുപാർശകളിൽ 14 എണ്ണം മന്ത്രിസഭ അംഗീകരിച്ചു.
ഫെബ്രുവരി 13-നായിരുന്നു ജെപിസി റിപ്പോർട്ട് സമർപ്പിച്ചത്. ജഗദംബിക പാൽ ആയിരുന്നു സമിതിയുടെ ചെയർമാൻ. 16 എൻഡിഎ എംപിമാരും 10 പ്രതിപക്ഷ എംപിമാരുമാണ് ജെപിസിയിൽ ഉണ്ടായിരുന്നത്.