Sunday, July 20, 2025
Mantis Partners Sydney
Home » ചരിത്ര നേട്ടവുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.

ചരിത്ര നേട്ടവുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.

by Editor

കേരളത്തിന്‍റെ വികസനചരിത്രത്തിൽ പുതിയ യുഗത്തിന് തുടക്കം കുറിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. നവംബർ ഒൻപത് വരെയുള്ള കണക്ക് അനുസരിച്ച് 46 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്. 1,00807 TEU വാണ് ഇവിടെ കൈകാര്യം ചെയ്‌തത്. (TEU – ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ് – 20 അടി നീളമുള്ള കണ്ടെയ്നറിനെയാണ് ഒരു ടിഇയു ആയി കണക്കാക്കുന്നത്). ഇതോടെ ഒരു ലക്ഷം TEU കൈകാര്യം ചെയ്‌ത തുറമുഖമെന്ന നാഴികകല്ല് വിഴിഞ്ഞം പിന്നിട്ടു. ജൂലൈ മാസത്തിൽ 3, സെപ്റ്റംബറിൽ 12 ,ഒക്ടോബറിൽ 23 ,നവംബർ മാസത്തിൽ ഇതുവരെ 8 എന്നിങ്ങനെയാണ് തുറമുഖത്ത് എത്തിച്ചേർന്ന കപ്പലുകളുടെ എണ്ണം. 7.4 കോടി രൂപയുടെ വരുമാനമാണ് ജി എസ് ടി ഇനത്തിൽ സർക്കാർ ഖജനാവിലേക്ക് ഈ കാലയളവിൽ എത്തിയത്. വിഴിഞ്ഞം ഇന്ത്യയുടെ സുവർണതീരമായി മാറുകയാണ്. അടുത്ത മാസം കമ്മിഷൻ ചെയ്യാനിരിക്കെയാണ് നിർണായകനേട്ടം. അടുത്ത ഏപ്രിലോടെ മാത്രം ലക്ഷ്യമിട്ട ചരക്കുനീക്കമാണ് ചുരുങ്ങിയ മാസത്തിനുള്ളിൽ വിഴിഞ്ഞത്ത് പൂർത്തിയായത്.

ലോകത്തെ ഏറ്റവും വലിപ്പമുള്ള മദര്‍ ഷിപ്പുകള്‍ അഥവ മാതൃ യാനങ്ങള്‍ക്ക് നങ്കൂരമിടാന്‍ സൗകര്യമുള്ള ഇന്ത്യയിലെ ഏക ട്രാന്‍സ്ഷിപ്പ്‌മെന്‍റ് തുറമുഖമായി അന്താരാഷ്ട്ര മാരിടൈം ഭൂപടത്തിലിടം നേടിയ വിഴിഞ്ഞം, ഇന്ത്യയിലെ മറ്റ് തുറമുഖങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്‌തമാണ്. പ്രതിവര്‍ഷം 10 ലക്ഷം ടി ഇ യു കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന തുറമുഖമായി പണി പൂർത്തിയാകുന്നതോടുകൂടി വിഴിഞ്ഞം തുറമുഖം മാറും. പ്രതിവര്‍ഷം ഇത്രയും ചരക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന തുറമുഖം ഇന്ത്യയില്‍ മറ്റെവിടെയുമില്ല.

വിഴിഞ്ഞം ഇന്ത്യയുടെ സുവർണതീരം.

Send your news and Advertisements

You may also like

error: Content is protected !!