Sunday, August 31, 2025
Mantis Partners Sydney
Home » ഗാസയിൽ ഇസ്രയേൽ ബോംബാക്രമണം; ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കൻ ആക്രമണം.

ഗാസയിൽ ഇസ്രയേൽ ബോംബാക്രമണം; ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കൻ ആക്രമണം.

by Editor

ജറുസലം: വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 9 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ബെയ്ത്ത് ലാഹിയ പട്ടണത്തിൽ ഇന്നലെയുണ്ടായ 2 ആക്രമണങ്ങളിലാണ് ഇവർ കൊല്ലപ്പെട്ടത്. വാർത്താ ഏജൻസിയായ അസോഷ്യേറ്റ് പ്രസിന്റെ (എപി) പ്രാദേശിക ലേഖകനും കൊല്ലപ്പെട്ടവിൽ ഉൾപ്പെടുന്നു. ഹമാസിനെ സമ്മർദത്തിലാക്കാനായി ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിതരണം തടഞ്ഞുള്ള ഇസ്രയേൽ ഉപരോധം മൂന്നാഴ്ച്ചയായി തുടരുകയാണ്. ഗാസയിൽ ശുദ്ധജല ക്ഷാമവും രൂക്ഷമായി. അതിനിടെ, വെടിനിർത്തൽ ഏപ്രിലിലേക്കു നീട്ടാനുള്ള പദ്ധതി യുഎസ് മുന്നോട്ടുവച്ചു.

ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കൻ ആക്രമണം.

യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ വൻ ആക്രമണത്തിനു യു എസ് തുടക്കമിട്ടു. ചെങ്കടലിൽ കപ്പലുകൾക്കു നേരെ ഹൂതികൾ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് യുഎസ് നടപടി. തലസ്ഥാനമായ സനായിലുണ്ടായ വ്യോമാക്രമണത്തിൽ പതിനഞ്ച് പേർ കൊല്ലപ്പെട്ടെന്നും ഒൻപതു പേർക്കു പരുക്കേറ്റെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ട്രംപ് രണ്ടാം തവണ യുഎസ് പ്രസിഡന്റ് ആയ ശേഷം മധ്യപൂർവദേശത്ത് യുഎസ് നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്.

ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ഇസ്രയേലിന്റെ കപ്പലുകൾ ഉൾപ്പെടെ ആക്രമിക്കുന്നതെന്നാണ് ഹൂതിയുടെ വിശദീകരണം. ചെങ്കടലിലെ കപ്പലാക്രമണങ്ങൾ ഹൂതികൾ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ ദുരന്തമാണു കാത്തിരിക്കുന്നതെന്നും ട്രംപ് ഹൂതികൾക്കു മുന്നറിയിപ്പ് നൽകി. ഹൂതികൾക്ക് പിന്തുണ നൽകുന്നത് അവസാനിപ്പിക്കണമെന്ന് ഇറാനോ‌ടും ട്രംപ് ആവശ്യപ്പെട്ടു. യുഎസിനെ ഇറാൻ ഭീഷണിപ്പെടുത്തിയാൽ തുടർന്നുള്ള ഭവിഷ്യത്തുകൾക്ക് ഇറാൻ മാത്രമായിരിക്കും ഉത്തരവാദിയെന്ന് ട്രംപ് വ്യക്തമാക്കി.

Send your news and Advertisements

You may also like

error: Content is protected !!