Thursday, July 31, 2025
Mantis Partners Sydney
Home » ക്രൂ-10 സംഘം ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചു; ഇനി ഭൂമിയിലേക്കുള്ള കൗണ്ട് ഡൗൺ.
ക്രൂ-10 സംഘം ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചു; ഇനി ഭൂമിയിലേക്കുള്ള കൗണ്ട് ഡൗൺ.

ക്രൂ-10 സംഘം ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചു; ഇനി ഭൂമിയിലേക്കുള്ള കൗണ്ട് ഡൗൺ.

by Editor

ഒൻപത് മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കഴിയുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ പുറപ്പെട്ട ക്രൂ-10 വിക്ഷേപണം വിജയകരം. ഇന്ത്യൻ സമയം രാവിലെ 9.30 ഓടെ ക്രൂ ഡ്രാഗൺ പേടകത്തിന്റെ ഡോക്കിങ് നടന്നു. ക്രൂ ഡ്രാഗണെ ബഹിരാകാശ നിലയവുമായി ഘടിപ്പിക്കുന്നതാണ് ഡോക്കിങ് പ്രക്രിയ. പേടകത്തിലുണ്ടായിരുന്ന നാസയുടെ നാല് ശാസ്ത്രജ്ഞർ (ക്രൂ-10) അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തി. ​ഡ്രാ​ഗൺ പേടകത്തിൽ നിന്ന് നാലം​ഗ സംഘം നിലയത്തിലേക്ക് പ്രവേശിച്ചു. സുനിതയും സംഘവും അവരെ വരവേറ്റു. എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ചു. ക്രൂ10 എത്തിയതോടെ ബഹിരാകാശ നിലയത്തിലെ യാത്രികരുടെ എണ്ണം 11 ആയി വർധിച്ചു.

ഇനി അധികം വൈകാതെ സുനിതയും വിൽമോറും മറ്റ് രണ്ട് പേരുമടങ്ങുന്ന (ക്രൂ-9) നാലം​ഗ ബഹിരാകാശ യാത്രികസംഘം ഡ്രാ​ഗണിലേക്ക് പ്രവേശിക്കുകയും ഭൂമിയിലേക്ക് മടങ്ങിവരികയുമാണ് ചെയ്യുക. മാർച്ച് 19-ന് മടക്കയാത്ര ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും ക്രൂ 9 ഭൂമിയിലേക്ക് തിരിക്കുക.

സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാനുള്ള ക്രൂ-10 വിക്ഷേപണം വിജയം

Send your news and Advertisements

You may also like

error: Content is protected !!