ന്യൂഡൽഹി: പാക്കിസ്ഥാനെതിരായ നടപടികൾ കൂടുതൽ ശക്തമാക്കി ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാന് തിരിച്ചടി നൽകാൻ ഇന്ത്യ തയാറെടുക്കുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണ് അടുത്ത നീക്കം. പാക്കിസ്ഥാനിൽ നിന്നുള്ള എല്ലാ ഉൽപന്നങ്ങളുടെയും ഇറക്കുമതി ഇന്ത്യ നിരോധിച്ചു. ദേശീയ സുരക്ഷയുടെയും പൊതുനയത്തിൻന്റെയും താൽപര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. പാക്കിസ്ഥാനിൽ നിന്നുള്ള എല്ലാ ഉത്പന്നങ്ങൾക്കും ഇത് ബാധകമായിരിക്കും. പാക്കിസ്ഥാനിൽ നിന്നും നേരിട്ടോ അല്ലാതെയോ ഇനി ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാനാകില്ല. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പാക്കിസ്ഥാനിൽ നിന്നുള്ള ഉൽപന്നങ്ങൾ ഇന്ത്യയിൽ ഇറുക്കുമതി ചെയ്യില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
പാക്കിസ്ഥാനിൽ നിന്നുള്ള നേരിട്ടുള്ള ഇറക്കുമതി ഇന്ത്യയിൽ നേരത്തെ കുറവായിരുന്നു. വളരെ ചുരുക്കം ചില സാധനങ്ങൾ മാത്രമാണ് ഇന്ത്യയിൽ ഇറക്കുമതി ചെയ്‌തിരുന്നത്. പരോക്ഷമായി ചില സാധനങ്ങൾ മറ്റൊരു രാജ്യത്തെ ആശ്രയിച്ചുകൊണ്ടും ഇന്ത്യയിലേക്ക് എത്തുന്നുണ്ടായിരുന്നു. ഇതാണ് പൂർണമായും നിരോധിച്ചിരിക്കുന്നത്. 2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെ പാക്കിസ്ഥാനിൽനിന്ന് 4,20,000 ഡോളറിൻ്റെ ഉൽപന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. കഴിഞ്ഞവർഷം ഇത് 28.6 കോടി ഡോളറായിരുന്നെന്നും വാണിജ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യത്തെ തുടർന്ന് ഉഭയകക്ഷി വ്യാപാരത്തിൽ കുത്തനെ ഇടിവുണ്ടായിരുന്നു.
അതുകൂടാതെ ഇന്ത്യൻ സമുദ്രാതിർത്തിയിൽ പാക്കിസ്ഥാൻ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാനുമായുള്ള സംഘർഷങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് നീക്കമെന്ന് ജലഗതാഗത മന്ത്രാലയം അറിയിച്ചു.
പാക്കിസ്ഥാന്റെ കപ്പലുകളെ ഇന്ത്യൻ തുറമുഖം സന്ദർശിക്കാൻ അനുവദിക്കില്ലെന്ന് ഉത്തരവിൽ പറയുന്നു. അട്ടാരി-വാഗ അതിർത്തി അടച്ചുപൂട്ടിയതോടെ ഇന്ത്യ-പാക് വ്യാപാരം പൂർണമായും അവസാനിപ്പിച്ചതായി കേന്ദ്രം വ്യക്തമാക്കി. അട്ടാരി- വാഗ അതിർത്തി വഴിയുള്ള വ്യാപാരത്തിൽ വലിയ സാമ്പത്തികലാഭം നേടിയിരുന്ന പാക്കിസ്ഥാന് ഇന്ത്യയുടെ നീക്കങ്ങൾ വൻ തിരിച്ചടിയാണ് സൃഷ്ടിച്ചത്. സിന്ധു നദീജല ഉടമ്പടി റദ്ദാക്കുകയും പാക്കിസ്ഥാൻ പൗരർക്ക് വീസ റദ്ദാക്കുകയും ചെയ്‌തത്തു പിന്നാലെയാണ് ഇറക്കുമതിക്കും നിരോധനമേർപ്പെടുത്തുന്നത്. ഇരുരാജ്യങ്ങളും പരസ്പരം വ്യോമപാതയും അടച്ചിട്ടുണ്ട്.
അതിനിടെ പാക്കിസ്ഥാൻ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. 450 കിലോമീറ്റര്‍ ദൂരപരിധിയുള്ള കരയില്‍നിന്ന് കരയിലേക്ക് തൊടുക്കാവുന്ന അബ്ദാലി മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്നാണ് പാക് അവകാശവാദം. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരായ നീക്കങ്ങള്‍ ഇന്ത്യ ദിനംപ്രതി കടുപ്പിച്ച് വരുന്നതിനിടെയാണിത്. തിരിച്ചടിയുടെ സമയവും സ്ഥലവും സൈന്യത്തിന് വിട്ടുനല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. ഇതിന് പിന്നാലെ വിവിധ സേനാവിഭാഗങ്ങള്‍ തയ്യാറെടുപ്പുകളും തയ്യാറെടുപ്പുകളും നടത്തിയിരുന്നു. ഇന്ത്യൻ നാവികസേന മിസൈല്‍ പരീക്ഷണമടക്കം നടത്തിയിരുന്നു.
ഗംഗാ എക്‌സ്പ്രസ് വേയില്‍ ഇന്ത്യൻ വ്യോമസേനയുടെ അത്യാധുനിക യുദ്ധവിമാനങ്ങളുടെ അഭ്യാസപ്രകടനം