പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ കലാത് ജില്ലയിലെ മംഗുചോർ പട്ടണം ബലൂച് ലിബറേഷൻ ആർമി (BLA) പിടിച്ചെടുത്തു. BLA യുടെ ഡെത്ത് സ്ക്വാഡ് സർക്കാർ സ്ഥലങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചില സൈനിക, സർക്കാർ ഉദ്യോഗസ്ഥരെ ബന്ദികളാക്കുകയും ചെയ്തു.
പാക്കിസ്ഥാൻ സൈന്യത്തിന്റെ പ്രധാന ക്യാമ്പ് ആക്രമിക്കുകയും, ബാങ്കിന്റെയും കോടതിയുടെയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പോലീസ് സ്റ്റേഷൻ പിടിച്ചെടുക്കുകയും തടവുകാരെ മോചിപ്പിക്കുകയും പൊലീസുകാരെ ബന്ദികൾ ആകുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ബലൂച് ലിബറേഷൻ ആർമിയും പാക്കിസ്ഥാൻ സേന തമ്മിൽ സമീപ മാസങ്ങളിൽ സംഘർഷം രൂക്ഷമായിട്ടുണ്ട്. കഴിഞ്ഞ ദിവസം BLA നടത്തിയ ആക്രമണങ്ങളിൽ 10 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.
ബലൂചിസ്ഥാനിൽ പാക്കിസ്ഥാൻ ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരതയാണ് അരങ്ങേറുന്നത് എന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ബലൂചിസ്ഥാനിലെ നിയമവിരുദ്ധമായ കൊലപാതകങ്ങൾ പാക്കിസ്ഥാന്റെ മനുഷ്യാവകാശ രേഖയിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായി തുടരുകയാണെന്നും, വർഷങ്ങളായി ബലൂച് ജനത പാക് സർക്കാരിന്റെ ക്രൂരത അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.