187
കുംഭമേളയിലെ വൈറൽ മൊണാലിസ വാലന്റൈൻസ് ദിനത്തിൽ കോഴിക്കോട് വരുന്നു. ബോബി ചെമ്മണൂർ പങ്കുവെച്ച വീഡിയോയില്‍ താന്‍ കോഴിക്കോട്ടേക്ക് എത്തുന്നു എന്ന് മൊണാലിസ തന്നെ വ്യക്തമാക്കുന്നുമുണ്ട്.
മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ മാല വില്‍ക്കാനെത്തിയ 16-കാരിയാണ് മോണി ബോസ്ലെ എന്ന മൊണാലിസ. മോണിയുടെ ദൃശ്യങ്ങള്‍ ആരോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ ഈ 16-കാരി വൈറലായി. മോണി ബോസ്ലെയെ സാമൂഹികമാധ്യമങ്ങളില്‍ ‘മൊണാലിസ’ എന്നാണ് വിശേഷിപ്പിച്ചത്. ചാരക്കണ്ണുകളും ചിരിയും സുന്ദരമാണെന്നും അഭിപ്രായങ്ങളുയര്‍ന്നു. ‘ബ്രൗണ്‍ ബ്യൂട്ടി’ എന്നും ഈ 16-കാരിയെ വിശേഷിപ്പിച്ചു. അടുത്തിടെ മോണി ബോസ്ലെയ്ക്ക് ബോളിവുഡിലേക്ക് എന്‍ട്രിയും ലഭിച്ചു. സംവിധായകന്‍ സനോജ് മിശ്രയാണ് അടുത്ത ചിത്രത്തില്‍ മോണിയാകും നായിക എന്ന് പ്രഖ്യാപിച്ചത്.