104
ന്യൂ ഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കെ. രാധാകൃഷ്ണൻ എം.പിക്ക് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചു. തിങ്കളാഴ്ച ഡൽഹിയിലെ ഇ.ഡി ഓഫീസിൽ ഹാജരായി ചോദ്യം ചെയ്യലിന് വിധേയനാകാനാണ് നിർദ്ദേശം. ലോക്‌സഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ തന്നെയാണ് അദ്ദേഹത്തോട് ഡൽഹിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിന് മുൻപ് ചോദ്യം ചെയ്യലിനായി ഇ.ഡി. സമൻസ് അയച്ചിരുന്നെങ്കിലും രാധാകൃഷ്ണൻ അത് ഏറ്റുവാങ്ങിയിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും സമൻസ് പുറപ്പെടുവിച്ചത്.