Mantis Partners Sydney
Sunday, March 15, 2026
Mantis Partners Sydney
Home » ഒബാമയുടെ ഇഷ്ടചിത്രങ്ങളിൽ ഒന്നാമത് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’
ഒബാമയുടെ ഇഷ്ടചിത്രങ്ങളിൽ ഒന്നാമത് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'

ഒബാമയുടെ ഇഷ്ടചിത്രങ്ങളിൽ ഒന്നാമത് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’

by Editor
Send your news and Advertisements

മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ 2024-ലെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഇടം നേടി പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. പത്തുസിനിമകളുടെ പട്ടികയാണ് ഒബാമ, സാമൂഹികമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചിട്ടുള്ളത്. ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ആണ് പട്ടികയിലെ ആദ്യചിത്രം. കോണ്‍ക്ലേവ്, ദ പിയാനോ ലെസണ്‍, ദ പ്രൊമിസ്ഡ് ലാന്‍ഡ്, ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്, ഡ്യൂണ്‍: പാര്‍ട്ട് 2, അനോറ, ദിദി, ഷുഗര്‍കെയ്ന്‍, എ കംപ്ലീറ്റ് അണ്‍നോണ്‍ എന്നിവയാണ് ഒബാമയുടെ മറ്റ് പ്രിയചിത്രങ്ങൾ.

കാന്‍ ചലച്ചിത്ര മേളയിലെ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം ഉള്‍പ്പെടെ വിവിധ രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് വലിയതോതില്‍ നിരൂപക പ്രശംസയും നേടിയിരുന്നു. പ്രഭ (കനി കുസൃതി), അനു (ദിവ്യപ്രഭ) എന്നീ മലയാളി നഴ്‌സുമാരുടെ മുംബൈ ജീവിതത്തിലെ സംഘര്‍ഷങ്ങളുടെയും അതിജീവനത്തിന്റെയും കഥയാണ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’.

ബറാക് ഒബാമയുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യപ്രഭയും ഈ സന്തോഷം ആരാധകരെ അറിയിച്ചത്. ‘2024ലെ ബറാക് ഒബാമയുടെ പ്രിയപ്പെട്ട സിനിമകളിലെ ‍ഞങ്ങളുടെ സിനിമയും ഇടം നേടിയതിൽ അഭിമാനിക്കുന്നു. ഈ സ്നേഹത്തിനും അംഗീകാരത്തിനും നന്ദി,’ ദിവ്യപ്രഭയും കനിയും കുറിച്ചു.

You may also like

error: Content is protected !!