Sunday, August 31, 2025
Mantis Partners Sydney
Home » ഇന്ദ്രജിത്ത് നായകനാകുന്ന മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
ഇന്ദ്രജിത്ത് നായകനാകുന്ന മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ഇന്ദ്രജിത്ത് നായകനാകുന്ന മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

by Editor

ഇന്ദ്രജിത്ത് സുകുമാരൻ നായകനായി വരുന്ന ചിത്രമാണ് മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലര്‍. അനശ്വര രാജൻ ആണ് നായിക. സംവിധാനം നിര്‍വഹിക്കുന്നത് ദീപു കരുണാകരനാണ്. 23-ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. ഹൈലൈൻ പിക്ചേഴ്സിന്‍റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് അർജുൻ ടി സത്യൻ ആണ്.

ഡയാന ഹമീദ്, റോസിൻ ജോളി, ബിജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സൺ തുടങ്ങിയവര്‍ ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുമ്പോള്‍ മഹേഷ് ​ഗോപാലിന്റെ വരികള്‍ക്ക് പി എസ് ജയഹരി സംഗീതം ഒരുക്കി ഒരു ഗാനം ആലപിച്ചിരിക്കുകയും ചെയ്യുന്നു. മ്യൂസിക് 247 ആണ് ഇന്ദ്രജിത്ത് ചിത്രത്തിന്റ മ്യൂസിക് പാർട്നർ. എക്സിക്യുട്ടീവ് പ്രൊഡ്യൂസഴ്സ്: ബാബു ആർ & സാജൻ ആന്റണി, ഛായാഗ്രഹണം: പ്രദീപ് നായർ, എഡിറ്റിംഗ്: സോബിൻ സോമൻ, കലാ സംവിധാനം: സാബു റാം, സംഗീതം: പി എസ് ജയ്ഹരി, പ്രൊഡക്ഷൻ കൺട്രോളർ: എസ് മുരുഗൻ, ഗാനരചന: മഹേഷ് ഗോപാൽ, വസ്ത്രാലങ്കാരം: ബ്യുസി ബേബി ജോൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാംജി എം ആൻ്റണി, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ: ശരത് വിനായക്, അസോസിയേറ്റ് ഡയറക്ടർ: ശ്രീരാജ് രാജശേഖരൻ, സൗണ്ട് മിക്സിങ്: വിപിൻ നായർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്,

ലിറിക് വീഡിയോ & ക്രീയേറ്റീവ്സ്: റാബിറ്റ് ബോക്സ് ആഡ്‌സ്, സ്റ്റിൽസ്: അജി മസ്കറ്റ്, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, പി ആർ ഓ: വാഴൂർ ജോസ്, ഹെയ്ൻസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Send your news and Advertisements

You may also like

error: Content is protected !!