Thursday, July 31, 2025
Mantis Partners Sydney
Home » ആധാർ കാർഡിൽ ഹിജാബ് ധരിച്ച ഫോട്ടോ പാടില്ല; മുഖവും ചെവിയും വ്യക്തമാകണം; ആധാർ അതോറിറ്റി
ആധാർ കാർഡിൽ ഹിജാബ് ധരിച്ച ഫോട്ടോ പാടില്ല; മുഖവും ചെവിയും വ്യക്തമാകണം; ആധാർ അതോറിറ്റി

ആധാർ കാർഡിൽ ഹിജാബ് ധരിച്ച ഫോട്ടോ പാടില്ല; മുഖവും ചെവിയും വ്യക്തമാകണം; ആധാർ അതോറിറ്റി

by Editor

ആധാർ കാർഡിൽ ഹിജാബ് ധരിച്ച ഫോട്ടോകൾ പാടില്ലെന്ന കർശന നിർദ്ദേശവുമായി ആധാർ അതോറിറ്റി. ആധാർ സേവനങ്ങൾക്കായി എത്തുന്നവരുടെ ശിരോവസ്ത്രം ധരിച്ചുകൊണ്ടുള്ള ഫോട്ടോ എടുക്കരുതെന്ന് അക്ഷയ സംരംഭകർക്ക് ആധാർ അതോറിറ്റി നിർദ്ദേശം നൽകി. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പ് തടയാൻ മുഖം പൂർണ്ണമായും വ്യക്തമാകുന്ന ഫോട്ടോ ആവശ്യമാണ്. നിർദ്ദേശം ലംഘിക്കുന്ന അക്ഷയ സംരംഭകർക്ക് സസ്പെൻഷനും പിഴയും ശിക്ഷയായി ലഭിക്കും. ആധാര്‍ അതോറിറ്റി (യുഐഡിഎഐ) സംസ്ഥാന അധികൃതരുടേതാണ് നിർദ്ദേശം. മുൻപ് ഹിജാബ് ധരിച്ച ഫോട്ടോകൾ ആധാർ കാർഡിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മുഖം വ്യക്തമല്ലാത്തതിനാൽ നിരവധി അപേക്ഷകൾ തള്ളിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം.

Send your news and Advertisements

You may also like

error: Content is protected !!