201
ആസ്താന: കസാഖിസ്ഥാനിൽ യാത്രാ വിമാനം തകർന്നു 38 മരണം. അസർബൈജാനിലെ ബകുവിൽനിന്ന് 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട അസർബൈജാൻ എയർലൈൻസ് വിമാനമാണ് തകർന്നത്. അക്തൗ വിമാനത്താവളത്തിനു സമീപമാണ് അപകടം നടന്നത്. കനത്ത മൂടൽ മഞ്ഞ് കാരണം വിമാനം അക്തു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടിരുന്നു. അപകടത്തിനു മുൻപ് വിമാനം ലാൻഡ് ചെയ്യാൻ പലതവണ ശ്രമിച്ചിരുന്നു. വിമാനം തകർന്നതിനു പിന്നാലെ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വിമാനത്തിലുണ്ടായിരുന്ന 29 പേർ രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു.



