Thursday, July 31, 2025
Mantis Partners Sydney
Home » അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി
ഹൈക്കോടതി

അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി

by Editor

തിരുവനന്തപുരം: കൊച്ചി നഗരസഭ പരിധിയിൽ വഴിയോര കച്ചവടം നടത്തുന്നവർക്ക് അംഗീകൃത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവ നിർബന്ധമാക്കി കേരള ഹൈക്കോടതിയുടെ ഉത്തരവിറക്കി . അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഇത് സംബന്ധിച്ച് സ്ട്രീറ്റ് വെൻഡിങ് പ്ലാൻ രൂപീകരിച്ചതിന് ശേഷമാണ് കോടതി ഉത്തരവിറക്കിയത്.

അനധികൃതമായി കച്ചവടം നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പിയാർ പറഞ്ഞു. നിലവിൽ വഴിയോര കച്ചവടം അനുവദനീയമല്ലാത്ത മേഖലകളിൽ, പ്രവർത്തിക്കുന്ന അംഗീകൃത വഴിയോര കച്ചവടക്കാരെ, മൂന്ന് മാസത്തിനുള്ളിൽ അനുവദനീയമായ മേഖലയിലേക്ക് മാറ്റണമെന്ന് നഗരസഭക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. 2014-ലെ വഴിയോര കച്ചവട നിയമപ്രകാരമുള്ള ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി നിർദ്ദേശിച്ചു.

Send your news and Advertisements

You may also like

error: Content is protected !!