Thursday, October 16, 2025
Mantis Partners Sydney
Home » അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി; ഇന്ത്യയും യുഎസിന്റെ മാതൃകയിലേക്ക്?
അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി; ഇന്ത്യയും യുഎസിന്റെ മാതൃകയിലേക്ക്?

അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി; ഇന്ത്യയും യുഎസിന്റെ മാതൃകയിലേക്ക്?

by Editor

ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ കടുത്ത നടപടികൾക്കൊരുങ്ങുന്നു. സാധുവായ പാസ്പോർട്ടോ വീസയോ ഇല്ലാതെ ഇന്ത്യയിലെത്തുന്നവർക്ക് 5 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ചുമത്താനാണ് സർക്കാർ ആലോചിക്കുന്നത്.

ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബിൽ 2025, ലോക്‌സഭയിൽ ഈ സമ്മേളനകാലയളവിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. യുഎസിലെ ഡൊണാൾഡ് ട്രംപ് ഭരണകാലത്ത് അനധികൃത കുടിയേറ്റത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്നതിനിടയിലാണ് ഇന്ത്യയും സമാനമായ നിലപാട് സ്വീകരിക്കുന്നത്.

പുതിയ ബില്ലിന്റെ പ്രധാന ഭേദഗതികൾ

  • നിലവിലുള്ള ഫോറിനേഴ്‌സ് ആക്ട് 1946, പാസ്‌പോർട്ട് ആക്ട് 1920, റജിസ്‌ട്രേഷൻ ഓഫ് ഫോറിനേഴ്‌സ് ആക്ട് 1939, ഇമിഗ്രേഷൻ ആക്ട് 2000 എന്നിവയ്‌ക്ക് പകരമായാണ് പുതിയ ബിൽ കൊണ്ടുവരുന്നത്.
  • വ്യാജ രേഖകളുമായി രാജ്യത്ത് താമസിക്കുന്നവർക്കുള്ള ശിക്ഷ 2 വർഷം മുതൽ 7 വർഷം വരെ ആയിരിക്കും.
  • പിഴ തുക 1 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വർധിപ്പിക്കും.
  • നിലവിലെ നിയമപ്രകാരം വ്യാജ പാസ്‌പോർട്ടുമായി ഇന്ത്യയിലേക്ക് പ്രവേശിച്ചാൽ 8 വർഷം വരെ തടവും 50,000 രൂപ പിഴയും ആണ് ലഭിക്കുന്നത്.

വിദേശികളെ നിയന്ത്രിക്കാൻ കൂടുതൽ നിയമങ്ങൾ

  • ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവകലാശാലകളും വിദേശ വിദ്യാർത്ഥികളുടെ വിവരങ്ങൾ റജിസ്‌ട്രേഷൻ ഓഫിസറുമായി പങ്കുവയ്ക്കണം.
  • വീസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്നവർക്കും നിരോധിത മേഖലകളിൽ പ്രവേശിക്കുന്നവർക്കും 3 വർഷം വരെ തടവോ 3 ലക്ഷം രൂപ വരെ പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കും.
  • മതിയായ യാത്രാരേഖകളില്ലാത്ത വിദേശികൾക്ക് യാത്രാ സഹായം നൽകുന്നവർക്കു 5 ലക്ഷം രൂപ വരെ പിഴ ചുമത്തും.
  • പിഴ അടച്ചില്ലെങ്കിൽ, വിദേശികൾ സഞ്ചരിച്ച വിമാനങ്ങൾ, കപ്പലുകൾ, വാഹനങ്ങൾ എന്നിവ പിടിച്ചെടുക്കാൻ അധികാരികൾക്ക് അവകാശമുണ്ടാകും.

ഇന്ത്യയിലെ സുരക്ഷയും ഇമിഗ്രേഷൻ നിയന്ത്രണങ്ങളും കൂടുതൽ ശക്തിപ്പെടുത്താനാണ് പുതിയ ബിൽ ലക്ഷ്യമിടുന്നത്. നിയമം നടപ്പിലായാൽ അനധികൃത കുടിയേറ്റം നിയന്ത്രിക്കാൻ കൂടുതൽ പ്രവർത്തക്ഷമമായ നടപടികൾ സ്വീകരിക്കാനാകുമെന്നാണ് കരുതുന്നത്.

Send your news and Advertisements

You may also like

error: Content is protected !!