Home » വഖഫ് നിയമ ഭേദഗതി ബില്ലിനെ കേരളത്തിലെ എംപിമാർ അനുകൂലിക്കണമെന്നു രാജീവ് ചന്ദ്രശേഖർ.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

വഖഫ് നിയമ ഭേദഗതി ബില്ലിനെ കേരളത്തിലെ എംപിമാർ അനുകൂലിക്കണമെന്നു രാജീവ് ചന്ദ്രശേഖർ.

by Editor
Send your news and Advertisements

ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും പരിഹരിക്കേണ്ടത് രാഷ്ട്രീയത്തിലുള്ളവരുടെ കടമയാണ്. ദുരിതം അനുഭവിക്കുന്ന മുനമ്പത്തെ ജനങ്ങൾ തങ്ങളുടെ വീടും സ്വത്തും സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. അതിനാൽ കേരളത്തിലെ എല്ലാ എംപിമാരും വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്ന കേരള കാത്തലിക് ബിഷപ്പ് കൗൺസിലിൻ്റെ (കെസിബിസി) നിലപാടിനെ ഞാൻ സ്വാഗതം ചെയ്യുന്നതായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഭരണഘടനാപരമായ സ്വത്തവകാശം മുനമ്പത്തെ ജനങ്ങൾ ഉൾപ്പെടെ എല്ലാവർക്കും ഉറപ്പാക്കുകയാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയും ബിജെപിയും എന്നും ഇതിനായി പ്രതിബദ്ധരാണ്. ജനനന്മ ലക്ഷ്യമാക്കി കേരളത്തിൽ നിന്നുള്ള എല്ലാ എംപിമാരും ഈ ബില്ലിനെ പിന്തുണയ്ക്കുമെന്നും, പ്രീണന രാഷ്ട്രീയത്തിനായി ജനങ്ങളുടെ താൽപ്പര്യങ്ങൾ ബലികഴിക്കില്ലെന്നും ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നതായും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.

വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാൻ ആഹ്വാനവുമായി കെസിബിസി; നിർദേശം അംഗീകരിക്കാതെ കോൺഗ്രസ്.

You may also like

error: Content is protected !!