Wednesday, April 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാൻ ആഹ്വാനവുമായി കെസിബിസി; നിർദേശം അംഗീകരിക്കാതെ കോൺഗ്രസ്.
വഖഫ് ഭേദഗതി ബിൽ നാളെ ലോക്സഭയിൽ

വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാൻ ആഹ്വാനവുമായി കെസിബിസി; നിർദേശം അംഗീകരിക്കാതെ കോൺഗ്രസ്.

by Editor
Mind Solutions

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബില്ല് പാർലമെൻ്റിൽ ചർച്ചയ്ക്ക് വരുമ്പോൾ എംപിമാർ ഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന കർദിനാൾ ബസേലിയോസ് മാർ ക്ലീമീസ് കാതോലിക്കാ ബാവയുടെ നിർദേശം അംഗീകരിക്കാതെ കോൺഗ്രസ്. വഖഫ് ബില്ലിനെ എതിർക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. ആവശ്യമെങ്കിൽ കെസിബിസിയുമായി സംസാരിക്കാനാണ് കോൺഗ്രസ് തീരുമാനം. വോട്ടെടുപ്പ് ആവശ്യപ്പെടണോ എന്ന് ചൊവ്വാഴ്‌ച തീരുമാനിക്കും. ബില്ല് വരുമെന്ന് ഉറപ്പായാൽ സഖ്യ കക്ഷികളുമായി ആലോചിക്കും.

വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാൻ ആഹ്വാനവുമായി കെസിബിസി രംഗത്ത് വന്നിരുന്നു. മുനമ്പത്തെ ജനങ്ങൾക്ക് നീതി ലഭിക്കണമെങ്കിൽ വഖഫ് നിയമം ഭേദഗതി ചെയ്യപ്പെടണമെന്ന് കെസിബിസിയുടെ സർക്കുലറിൽ പറയുന്നു. വഖഫ് നിയമഭേദഗതി ബില്ല് പാർലമെമന്റിൽ ചർച്ചയ്ക്ക് വരുമ്പോൾ ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകൾ ഭേദഗതി ചെയ്യുന്നതിനനുകൂലമായി ജനപ്രതിനിധികൾ വോട്ട് ചെയ്യണമെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ ക്ലീമീസ് ബാവ ആവശ്യപ്പെട്ടു. മുനമ്പത്തെ ജനങ്ങൾക്ക് വേണ്ടി ബില്ലിനെ അനകൂലിക്കണമെന്നാണ് കെസിബിസി ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെങ്കിൽ പൂർണമായി മുനമ്പത്തെ ജനങ്ങളെ പിന്തുണക്കണമെന്ന് സർക്കുലറിൽ പറയുന്നു.

‘മുനമ്പത്തെ ജനങ്ങൾ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വന്ന ഭൂമിയിക്ക് മേലുള്ള റവന്യൂ അവകാശങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്ത വിധം ഉന്നയിക്കപ്പെട്ട അവകാശവാദങ്ങളെ സാധൂകരിക്കുന്ന വകുപ്പുകൾ ഭേദഗതി ചെയ്യണം. മുനമ്പം നിവാസികൾക്ക് ഭൂമി വിറ്റ ഫറൂഖ് കോളജ് തന്നെ പ്രസ്‌തുത ഭൂമി ദാനമായി ലഭിച്ചതാണെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എതിർ വാദം ഉന്നയിക്കത്തക്ക വിധം വകുപ്പുകൾ വഖഫ് നിയമത്തിൽ ഉള്ളത് ഭേദഗതി ചെയ്യാൻ ജനപ്രതിനിധികൾ സഹകരിക്കണം’ – കെസിബിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

അതേസമയം വഖഫ് നിയമ ഭേദഗതി ബിൽ പാർലമെൻ്റിൽ അവതരിപ്പിക്കുമ്പോൾ മുനമ്പം നിവാസികൾക്ക് അനുകൂലമായി നിലപാട് സ്വീകരിക്കാത്ത എംപിമാരെ ബഹിഷ്ക്കരിക്കുമെന്ന് ക്രൈസ്ത‌വ സഭകളുടെ കൂട്ടായ്മ‌യായ ആക്‌ട്‌സ് നേതൃയോഗം മുന്നറിയിപ്പ് നൽകി. മുനമ്പം സമരത്തെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണച്ചവർ പാർലമെൻ്റിൽ സ്വീകരിക്കുന്ന നിലപാടിന് അനുസരിച്ചായിരിക്കും അവരോടുള്ള ക്രൈസ്‌തവ സമൂഹത്തിൻ്റെയും സമീപനമെന്ന് നേതാക്കൾ പറഞ്ഞു. ആകട്‌സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഷെവ.വി.സി സെബാസ്റ്റ്യൻ, കുരുവിള മാത്യൂസ്, അഡ്വ. ചാർളി പോൾ, സാജൻ വേളൂർ, പ്രൊഫ. ഷേർളി സ്റ്റുവർട്ട്, ഡെന്നിസ് ജേക്കബ്, മജു തോമസ്, നിബു ജേക്കബ്, റോയി പി. അലക്‌സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു. വഖഫ് ഭേദഗതി ബിൽ പാർലമെൻ്റിൽ അവതരിപ്പിക്കുന്ന ദിവസം ആകട്‌സ് പ്രാർത്ഥനാ ദിനമായി ആചരിക്കുമെന്ന് ജോർജ് സെബാസ്റ്റ്യൻ പറഞ്ഞു.

ജെപിസിയിൽ ബില്ല് ചർച്ചക്ക് എത്തിയിപ്പോൾ കേരളത്തിൽ നിന്നുള്ള എംപിമാർ പ്രതികൂലമായാണ് വോട്ട് ചെയ്തിരുന്നത്. ബില്ല് പാർലമെന്റിലേക്ക് എത്തുമ്പോൾ കെസിബിസിയുടെ സർക്കുലർ കേരളത്തിൽ നിന്നുള്ള എംപിമാർക്ക് പ്രതിസന്ധിയുണ്ടാക്കുന്നതാണ്. വഖഫ് നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ജെപിസി റിപ്പോർട്ടിന് രാജ്യസഭ അം​ഗീകരിച്ചിരുന്നു.

വഖഫ് നിയമ ഭേദഗതി ബില്ലിനെ കേരളത്തിലെ എംപിമാർ അനുകൂലിക്കണമെന്നു രാജീവ് ചന്ദ്രശേഖർ.

Top Selling AD Space

You may also like

error: Content is protected !!