Mantis Partners Sydney
Thursday, March 12, 2026
Mantis Partners Sydney
Home » കൊച്ചിയിൽ 4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവതികൾ അറസ്റ്റിൽ.
കൊച്ചിയിൽ 4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവതികൾ അറസ്റ്റിൽ.

കൊച്ചിയിൽ 4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവതികൾ അറസ്റ്റിൽ.

by Editor
Send your news and Advertisements

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മേക്കപ്പ് സാമഗ്രികളെന്ന പേരിൽ കൊണ്ടുവന്ന 15 കിലോ ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടി. ബാങ്കോക്കിൽ നിന്നെത്തിയ ഇതര സംസ്ഥാനക്കാരയ രണ്ട് യുവതികളിൽ നിന്നാണ് നാലരക്കോടി രൂപയോളം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. രാജസ്ഥാൻ സ്വദേശിനിയും മോഡലുമായ മാൻവി ചൗധരി, ഡൽഹി സ്വദേശിനിയായ മേക്കപ്പ് ആർട്ടിസ്റ്റ് ചിബ്ബ സ്വാന്തി എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. മേക്കപ്പ് സാമഗ്രികളെന്ന പേരിൽ വൃത്തിയായി പാക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്. സംശയം തോന്നി കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിലാണ് വൻ ലഹരിക്കടത്ത് വ്യക്തമാകുന്നത്. യുവതികൾ എങ്ങോട്ടാണ് ലഹരി കൊണ്ടുവന്നത്, ആർക്കാണ് സപ്ലൈ ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെ അ‌ന്വേഷിക്കുമെന്ന് കസ്റ്റംസ് വൃത്തങ്ങൾ അ‌റിയിച്ചു.

You may also like

error: Content is protected !!