Mantis Partners Sydney
Friday, March 13, 2026
Mantis Partners Sydney
Home » എ ആർ റഹ്മാനിൽ നിന്ന് വിവാഹമോചനം തേടി ഭാര്യ
എ ആർ റഹ്മാനിൽ നിന്ന് വിവാഹമോചനം തേടി ഭാര്യ

എ ആർ റഹ്മാനിൽ നിന്ന് വിവാഹമോചനം തേടി ഭാര്യ

by Editor
Send your news and Advertisements

സംഗീതജ്ഞൻ എ.ആർ.റഹ്മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നു. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇരുവരും വേർപിരിയാനുള്ള തീരുമാനത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. ദേശീയ മാദ്ധ്യമമായ ഇന്ത്യ-ടുഡേയാണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. 29 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന സൈറയുടെ പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഏറെ നാളത്തെ വൈകാരിക സമ്മർദ്ദത്തിന് ശേഷം വളരെ പ്രയാസപ്പെട്ട് സൈറ സ്വീകരിച്ച തീരുമാനമാണിതെന്ന് അഭിഭാഷക പ്രസ്താവനയിലൂടെ അറിയിച്ചു. 1995ലാണ് എ.ആർ. റഹ്മാനും ഭാര്യ സൈറയും വിവാഹിതരാകുന്നത്. ഖതീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളുണ്ട് ദമ്പതികൾക്ക്. ഗുജറാത്തി കുടുംബമാണ് സൈറയുടേത്. തങ്ങളുടേത് വീട്ടുകാർ ഉറപ്പിച്ചു നടത്തിയ വിവാഹമാണെന്ന് മുൻപ് റഹ്മാൻ പറഞ്ഞിട്ടുണ്ട്.

You may also like

error: Content is protected !!