Wednesday, July 23, 2025
Mantis Partners Sydney
Home » ശീതളപാനീയത്തിൽ മദ്യം കലർത്തി വിദ്യാർത്ഥിനിക്ക് നൽകി പീഡിപ്പിച്ചു; 3 വിദ്യാർത്ഥികൾ പൊലീസ് പിടിയിൽ.
പീഡനം

ശീതളപാനീയത്തിൽ മദ്യം കലർത്തി വിദ്യാർത്ഥിനിക്ക് നൽകി പീഡിപ്പിച്ചു; 3 വിദ്യാർത്ഥികൾ പൊലീസ് പിടിയിൽ.

by Editor

കാഞ്ചീപുരത്ത് 11-ാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. എട്ട്, ഒമ്പത് ക്ലാസ് വിദ്യാർത്ഥികൾ ഉൾപ്പെടെ മൂന്നുപേർ ചേർന്നാണ് പീഡിപ്പിച്ചതെന്നാണ് പരാതി. കാഞ്ചീപുരം കലക്കത്തൂരിലെ സർക്കാർ സ്‌കൂൾ വിദ്യാർത്ഥിനിയായ 16 -കാരിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെ കാഞ്ചീപുരം ഓൾ വിമൻസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

ഒരു 19 വയസ്സുകാരനും 8, 9 ക്ലാസുകളിൽ പഠിക്കുന്ന രണ്ടു വിദ്യാർത്ഥികളും ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതി. ശീതളപാനീയത്തിൽ മദ്യം കലർത്തി വിദ്യാർത്ഥിനിക്ക് നൽകി. പിന്നീട് ഒഴിഞ്ഞ ഇടത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്‌ഥാനത്തിൽ മൂന്നുപേരേയും പൊലീസ് പിടികൂടി ചോദ്യംചെയ്ത് വരികയാണ്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പരിശോധിച്ച് വരികയാണ്.

Send your news and Advertisements

You may also like

error: Content is protected !!