Sunday, August 3, 2025
Mantis Partners Sydney
Home » ‘മുഖ്യമന്ത്രി സ്ഥാനം ചർച്ച ചെയ്യേണ്ട സമയമല്ലിത്’ രമേശ് ചെന്നിത്തല; ഇന്ന് സമസ്ത വേദിയിൽ
'മുഖ്യമന്ത്രി സ്ഥാനം ചർച്ച ചെയ്യേണ്ട സമയമല്ലിത്' രമേശ് ചെന്നിത്തല

‘മുഖ്യമന്ത്രി സ്ഥാനം ചർച്ച ചെയ്യേണ്ട സമയമല്ലിത്’ രമേശ് ചെന്നിത്തല; ഇന്ന് സമസ്ത വേദിയിൽ

by Editor

മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ തിരഞ്ഞെടുപ്പ് ആണ് ചർച്ച ആകേണ്ടത്. കാര്യങ്ങളിൽ തീരുമാനം എടുക്കാൻ ഹൈക്കമാൻഡ് ഉൾപ്പെടെ ഉളളവർ ഉണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സമസ്തയുടെ പരിപാടിയിൽ പങ്കെടുക്കുന്നത് ചർച്ചയാക്കേണ്ടതില്ല. എല്ലാ മത സാമുദായിക സംഘടനകളും ആയി കോൺഗ്രസിനു നല്ല ബന്ധമാണുള്ളത്. ജമാ അതെ ഇസ്ലമി ആസ്ഥാനത് പോയ ആളാണ് മുഖ്യമന്ത്രി. ജമാഅത്തെ ഇസ്ലാമി വർഗീയ സംഘടനയാണോ യെന്ന സർട്ടിഫിക്കറ്റ് കൊടുക്കേണ്ട ആളല്ല താനെന്നും ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തല കോൺഗ്രസിൽ വീണ്ടും ശക്തിയായി മാറുന്നതിൻ്റെ സൂചനകളാണ് ഇപ്പോൾ കാണുന്നത്. വിവിധ സമുദായ സംഘടനകളുടെ പിന്തുണയും ചെന്നിത്തലക്കുണ്ട്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പലരും ഒളിഞ്ഞും തെളിഞ്ഞും ചെന്നിത്തലയുടെ പേര് ഉയർത്തികൊണ്ടുവരുന്നുണ്ട്. എൻ.എസ്.എസ്. – എസ്.എൻ.ഡി.പി പരിപാടികളിൽ പങ്കെടുത്തത്തിന് പിന്നാലെ രമേശ് ചെന്നിത്തല ഇന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ വാർഷിക സമ്മേളനത്തിനെത്തും. എം കെ മുനീർ അധ്യക്ഷനായ ‘ഗരീബ് നവാസ് ‘എന്ന സെഷനിലാണ് രമേശ് ചെന്നിത്തല പങ്കെടുക്കുക. മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പ്രസിഡണ്ടായ ജാമിഅഃ നൂരിയയിലേയ്ക്ക് രമേശ് ചെന്നിത്തല എത്തുന്നത് ലീഗ് നേതൃത്വത്തിന്റെ കൂടി താൽപര്യപ്രകാരമാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. മഞ്ചേരി ജാമിഅഃ ഇസ്‌ലാമിയ്യയുടെ വാർഷിക സമ്മേളനത്തിലെ മുഖ്യാതിഥിയും രമേശ് ചെന്നിത്തലയാണ്. വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം രമേശ് ചെന്നിത്തല നിർവഹിക്കും. എസ്കെഎസ്എസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന സ്ഥാപനമാണ് ജാമിഅഃ ഇസ്ലാമിയ്യ.

മന്നം ജയന്തിയിലേക്ക് എൻഎസ്എസ് ക്ഷണിച്ചതിനു പിന്നാലെ രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.ശിവ​ഗിരി തീർത്ഥാടന പദയാത്രയുമായി ബന്ധപ്പെട്ട സമ്മേളനത്തിലേയ്ക്കും എസ്എൻഡിപി രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു.

കേരള രാഷ്ട്രീയത്തിൽ രമേശ് ചെന്നിത്തലയുടെ പ്രസക്തി വർദ്ധിച്ചോ?

Send your news and Advertisements

You may also like

error: Content is protected !!