Monday, March 23, 2026
Home » മദ്യപിച്ച് ലക്കുകെട്ട യുവതിയുടെ അഭ്യാസം റോഡിൽ; കാറുകൾ കൂട്ടിയിടിച്ചു.
മദ്യപിച്ച് ലക്കുകെട്ട യുവതിയുടെ അഭ്യാസം റോഡിൽ; കാറുകൾ കൂട്ടിയിടിച്ചു.

മദ്യപിച്ച് ലക്കുകെട്ട യുവതിയുടെ അഭ്യാസം റോഡിൽ; കാറുകൾ കൂട്ടിയിടിച്ചു.

by Editor
Send your news and Advertisements

നടുറോഡിൽ ​ഗതാ​ഗതം തടസപ്പെടുത്തി മദ്യപിച്ച് ലക്കുകെട്ട യുവതിയുടെ അഭ്യാസം. ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. റോഡിന് സമീപമുണ്ടായിരുന്നവർ പകർത്തിയ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. തിരക്കുള്ള റോഡിൽ വാഹനങ്ങൾക്ക് മുന്നിൽ ചാടി നിന്നാണ് ഇവർ അഭ്യാസങ്ങൾ കാണിച്ചുകൂട്ടിയത്. മദ്യപിച്ച് ലക്കുകെട്ട യുവതിയാണ് ഓട്ടോറിക്ഷയിൽ നിന്നിറങ്ങി കാറുകൾക്ക് മുന്നിൽ അഭ്യാസ പ്രകടനം നടത്തുന്നത് വിഡീയയിൽ കാണാം.

ഇവരുടെ അഭ്യാസത്തിനിടെ കാറുകൾ പെട്ടെന്ന് ബ്രേക്കിട്ടതോടെ കൂട്ടിയിടിച്ച് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അതുവഴിയെത്തിയ ട്രാഫിക് പൊലീസിന്റെ സ്കൂട്ടറിൽ ചാടിക്കയറുന്നതും കാണാമായിരുന്നു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ​ഗതാ​ഗതം തടസപ്പെടുത്തിയതിനും ട്രാഫിക് മാനദണ്ഡങ്ങൾ ലംഘിച്ചതിനും കേസെടുത്തു.

You may also like

error: Content is protected !!