Monday, March 23, 2026
Home » പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്.
പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്.

പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്.

by Editor
Send your news and Advertisements

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്. ഇന്ത്യാ സന്ദർശനത്തിന്റെ ആദ്യ ദിവസം പ്രധാനമന്ത്രിയെ ഒരു “മഹാനായ നേതാവ്” എന്ന് അഭിസംബോധന ചെയ്ത വാൻസ് തന്റെ കുടുംബത്തിന് ആതിഥേയത്വം വഹിച്ചതിന് അദ്ദേഹത്തിന് നന്ദി രേഖപ്പെടുത്തി. ഇന്ത്യയിലെ ജനങ്ങളുമായുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിന് പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” എന്ന് ജെഡി വാൻസ് എക്‌സിൽ കുറിച്ചു.

വിവിധ മേഖലകളിൽ പരസ്പരം പ്രയോജനകരമായ സഹകരണത്തിന് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്ന് വാൻസുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചയുടെ പുരോഗതിയെ കുറിച്ച് പ്രധാനമന്ത്രിയും വാൻസും സംസാരിച്ചു. യുഎസ്- ചൈന വ്യാപാര യുദ്ധത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഊർജ്ജം, പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. ഇന്ത്യ-യുഎസ് താരിഫ്, വിപണി പ്രവേശനം തുടങ്ങിയ വിഷയങ്ങളിൽ ഇരുനേതാക്കളും സംസാരിച്ചു. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ആ​ഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം വാൻസ് എക്സിൽ കുറിച്ചു.

പ്രധാനമന്ത്രിയുടെ ദല്‍ഹിയിലെ വസതി നമ്പര്‍ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ വെച്ചുള്ള കൂടിക്കാഴ്ചയിൽ ജെ.ഡി. വാന്‍സിന്റെ മക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മയില്‍പ്പീലി സമ്മാനിച്ചു. വീടിനകത്തേക്ക് പോകുംമുന്‍പ് മോദിയും ജെ.ഡി. വാന്‍സും കുടുംബവും വീടിന് പുറത്ത് അല്‍പനേരം ചെലവഴിച്ചിരുന്നു. അവിടെ മയിലുകളും മറ്റ് ഏതാനും മൃഗങ്ങളും ഉണ്ട്. ഈ കാഴ്ച കുട്ടികളും നന്നായി ആസ്വദിച്ചു. അതിന് ശേഷം അകത്തേക്ക് പോയപ്പഴാണ് മോദി അവര്‍ക്ക് അവിടെ സൂക്ഷിച്ചിരുന്ന മയില്‍പ്പീലി നല്‍കിയത്. പ്രധാനമന്ത്രിയുടെ അത്താഴവിരുന്നിൽ പങ്കെടുത്ത ശേഷം വാൻസ് കുടുംബത്തോടൊപ്പം ജയ്പൂരിലേക്ക് യാത്ര തിരിച്ചു.

തിങ്കളാഴ്ച മുതൽ നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ യുഎസ് വൈസ് പ്രസിഡന്റ്, പിന്നീട് ജയ്പൂരിൽ എത്തി. ഏപ്രിൽ 23 ന് വാൻസ് ആഗ്ര സന്ദർശിക്കും. ഏപ്രിൽ 24 -ന് രാവിലെ 6:40 ന് ഇന്ത്യയിൽ നിന്ന് അദ്ദേഹം മടങ്ങിപ്പോകും.

You may also like

error: Content is protected !!