Tuesday, July 22, 2025
Mantis Partners Sydney
Home » നിലമ്പൂർ ഇന്ന്‌ 
ബൂത്തിലേക്ക്‌; പോളിങ്‌ രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം

നിലമ്പൂർ ഇന്ന്‌ 
ബൂത്തിലേക്ക്‌; പോളിങ്‌ രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെ

by Editor

നിലമ്പൂർ ഇന്ന്‌ (വ്യാഴാഴ്‌ച, ജൂൺ 19) ബൂത്തിലേക്ക് നീങ്ങും. 263 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്. 2,32,381 വോട്ടർമാരാണുള്ളത്. ഇതിൽ 1,13,613 പുരുഷന്മാരും 1,18,760 സ്ത്രീകളും എട്ട് ട്രാൻസ് ജെൻഡർമാരുമുണ്ട്.

തെരഞ്ഞെടുപ്പിനെ തുടർന്ന് മണ്ഡലത്തിൽ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭാതിരഞ്ഞെടുപ്പിനും മുൻപേ നടക്കുന്ന സെമിഫൈനൽ എന്ന പ്രാധാന്യത്തോടെയാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ മുന്നണികൾ കണ്ടത്. 21 നാൾ നീണ്ട പ്രചാരണത്തിന് ഒടുവിൽ ആണ് ഇന്ന് വോട്ടെടുപ്പ്.

നിലമ്പൂർ നഗരസഭ, വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് നിലമ്പൂർ മണ്ഡലം. എം സ്വരാജിലൂടെ (എൽഡിഎഫ്), ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ), പി വി അൻവർ എന്നിവരടക്കം 10 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 23-നാണ് വോട്ടെണ്ണൽ.

Kerala Elections, Assembly and Lok Sabha

Send your news and Advertisements

You may also like

error: Content is protected !!