Tuesday, March 24, 2026
Home » നന്തൻകോട് കൂട്ടക്കൊല കേസ്; പ്രതിയ്ക്ക് ജീവപര്യന്തം
നന്തൻകോട് കൂട്ടക്കൊല കേസ്; പ്രതിയ്ക്ക് ജീവപര്യന്തം

നന്തൻകോട് കൂട്ടക്കൊല കേസ്; പ്രതിയ്ക്ക് ജീവപര്യന്തം

by Editor
Send your news and Advertisements

തിരുവനന്തപുരം: നന്ദൻകോട് കൂട്ടക്കൊല കേസിൽ പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം ശിക്ഷ. 12 ലക്ഷം രൂപ പിഴയും വിധിച്ചു. എല്ലാ കേസുകളിലുമായി 26 വർഷം ആകെ തടവ്. പിഴ തുക അമ്മയുടെ സഹോദരൻ ജോസിന് നൽകണമെന്ന് നിർദേശം. കൂട്ടക്കൊലയിലെ ജീവിക്കുന്ന രക്തസാക്ഷിയാണ് ജോസ്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് ആറാം കോടതിയാണ് വിധി പറഞ്ഞത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. പ്രതിക്കെതിരേ കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍, വീട് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് കോടതി വിധിച്ചു.

2017 ഏപ്രിലിൽ നന്തൻകോട് ബെയിൻസ് കോംപൗണ്ട് 117ൽ റിട്ട. പ്രഫ. രാജ തങ്കം, ഭാര്യ ഡോ.ജീൻ പദ്‌മ, മകൾ കാരലിൻ, ബന്ധു ലളിത എന്നിവരെയാണു രാജ – ജീൻ ദമ്പതികളുടെ മകൻ കേഡൽ കൊലപ്പെടുത്തിയത്. മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞനിലയിലും ബന്ധുവിൻ്റെ മൃതദേഹം പ്ലാസ്‌റ്റിക് കവറിൽ പൊതിഞ്ഞ നിലയിലുമാണു കണ്ടെത്തിയത്. കൂട്ടക്കൊലയ്ക്കു ശേഷം വീടിനു തീയിട്ട് ചെന്നൈയിലേക്കു കടന്ന കേഡൽ, തിരുവനന്തപുരത്തേക്കു മടങ്ങവേ തമ്പാനൂർ റെയിൽവേ ‌സ്റ്റേഷനിൽ പൊലീസിൻ്റെ പിടിയിലാവുകയായിരുന്നു.

You may also like

error: Content is protected !!