Tuesday, July 22, 2025
Mantis Partners Sydney
Home » നടൻ ദില്ലി ഗണേഷ് അന്തരിച്ചു.
നടൻ ദില്ലി ഗണേഷ് അന്തരിച്ചു.

നടൻ ദില്ലി ഗണേഷ് അന്തരിച്ചു.

by Editor

ചെന്നൈ: നടൻ ദില്ലി ഗണേഷ് അന്തരിച്ചു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയിൽ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം സംഭവിച്ചത്. സ്വഭാവ നടനായും വില്ലൻ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് ആരാധകർക്കിടയിൽ തൻ്റേതായ ഒരു പ്രത്യേക ഇടം ദില്ലി ഗണേഷ് നേടിയിട്ടുണ്ട്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ആയിരുന്നു അന്ത്യം. 80 വയസായിരുന്നു. തമിഴിന് ​​പുറമെ തെലുങ്ക്, മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ, മനോഹരം തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച മലയാള സിനിമകൽ. അവ്വൈ ഷണ്മുഖി, നായകൻ, സത്യാ, മൈക്കൽ മദന കാമ രാജൻ, സാമി, അയൻ തുടങ്ങി നിരവധി തമിഴ് സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

1964-1974 കാലയളവിൽ ഇന്ത്യൻ എയർ ഫോഴ്സിൽ ഉദ്യോ​ഗസ്ഥനായിരുന്നു ഡൽഹി ​ഗണേഷ്. കെ.ബാലചന്ദർ സംവിധാനം ചെയ്ത പട്ടണപ്രവേശത്തിലൂടെയാണ് ഡൽഹി ​ഗണേഷ് സിനിമാരം​ഗത്തേക്ക് കാലെടുത്തുവെച്ചത്. തുടർന്ന് 400-ഓളം സിനിമകളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു. ഇന്ത്യൻ 2വിലാണ് ഒടുവിൽ വേഷമിട്ടത്.

Send your news and Advertisements

You may also like

error: Content is protected !!