കൊച്ചി: നടി ഡയാന ഹമീദ് വിവാഹിതയായി. ടെലിവിഷന്‍ താരവും അവതാരകനുമായ അമീന്‍ തടത്തില്‍ ആണ് വരന്‍. കൊച്ചിയില്‍ വച്ചായിരുന്നു ഇരുവരുടേയും നിക്കാഹ് നടന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മലപ്പുറം എടപ്പാള്‍ സ്വദേശിയാണ് അമീന്‍.
വളരെ പെട്ടെന്ന് നടന്നൊരു കല്യാണമാണ്. അറേഞ്ച്ഡ് മാര്യേജാണ്. അമീന്‍ ആര്‍ട്ടിസ്റ്റാണ്. നടനും അവതാരകനുമാണ്. സൂര്യ ടിവിയില്‍ സീരിയലുകള്‍ ചെയ്തിരുന്നു. സ്റ്റാര്‍ മാജിക്കിലുണ്ടായിരുന്നു. സൂര്യ കോമഡിയിലും ഷോ ചെയ്യുന്നുണ്ടായിരുന്നു. എഞ്ചീനിയറാണ്. നിക്കാഹായിട്ടാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഇനി അമീനിന്റെ നാട്ടില്‍ വച്ച് ഒരു ഫങ്ഷനുണ്ടാകും. അതിന് കുറച്ച് മാസങ്ങളുടെ താമസമുണ്ടാകും. സെപ്റ്റംബർ – ഒക്ടോബര്‍ സമയത്തായിരിക്കും. സഹോദരനും കുടുംബവും വിദേശത്താണ്. അവര്‍ വരേണ്ടതുമുണ്ടെന്നും താരങ്ങള്‍ പറയുന്നു. അതേസമയം വിവാഹ ശേഷവും അഭിനയത്തില്‍ ആക്ടീവായി തന്നെ തുടരുമെന്നാണ് ഡയാന പറയുന്നത്.
തമിഴ്, മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട നടിയാണ് ഡയാന ഹമീദ്. ടോം ഇമ്മട്ടി സംവിധാനം ചെയ്ത ദ് ഗാംബ്ലര്‍ ആണ് ഡയാന അഭിനയിച്ച ആദ്യ ചിത്രം. യുവം, വീകം, മകള്‍, പാപ്പന്‍, മെമ്മറീസ് (തമിഴ്), താരം തീര്‍ത്ത കൂടാരം, അപ്പോസ്തലന്‍മാരുടെ പ്രവര്‍ത്തികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരുമ്പെട്ടവൻ ആണ് ഡയാനയുടേതായി അവസാനം റിലീസ് ചെയ്ത സിനിമ. ടെലിവിഷന്‍ അവതാരകയായും മിനി സ്‌ക്രീനിലും സജീവമാണ് ഡയാന.