ന്യൂ ഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ (MGNREGS) തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ ദിവസ വേതനം കേന്ദ്രസർക്കാർ വർധിപ്പിച്ചു. പുതുക്കിയ നിരക്ക് പ്രകാരം ഏപ്രിൽ 1 മുതൽ കേരളത്തിൽ തൊഴിലാളികൾക്ക് 369 രൂപ പ്രതിദിന കൂലിയായി ലഭിക്കും. ഗ്രാമവികസന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നിലവിൽ 346 രൂപയായിരുന്ന പ്രതിദിന കൂലി 6.65% വർദ്ധിച്ച് 369 രൂപയായി. ദേശീയ തലത്തിൽ 2% മുതൽ 7% വരെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
പുതുക്കിയ നിരക്കുകൾ പ്രകാരം, രാജ്യത്ത് ഏറ്റവും ഉയർന്ന തൊഴിലുറപ്പ് കൂലി ഹരിയാനയിലാണ് – 400 രൂപ. ഇതാദ്യമായാണ് ഈ പദ്ധതിയിലുടെ 400 രൂപ പ്രതിദിന കൂലി അനുവദിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ പുതുക്കിയ വേതനം
ഗോവ – 378 രൂപ
ആന്ധ്രാപ്രദേശ് – 307 രൂപ
ബീഹാർ – 255 രൂപ
ഹരിയാന – 400 രൂപ
ജാർഖണ്ഡ് – 255 രൂപ
മധ്യപ്രദേശ് – 261 രൂപ
മഹാരാഷ്ട്ര – 312 രൂപ
പഞ്ചാബ് – 346 രൂപ
രാജസ്ഥാൻ – 281 രൂപ
പശ്ചിമ ബംഗാൾ – 260 രൂപ
തെലങ്കാന – 307 രൂപ
തമിഴ്നാട് – 336 രൂപ
മേഘാലയ – 272 രൂപ