Sunday, August 31, 2025
Mantis Partners Sydney
Home » തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥിക്ക് വെടിയേറ്റു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥിക്ക് വെടിയേറ്റു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥിക്ക് വെടിയേറ്റു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

by Editor

ബൊഗോട്ട: കൊളംബിയൻ പ്രസിഡൻ്റ് സ്ഥാനാർഥിക്ക് പ്രചാരണത്തിനിടെ വെടിയേറ്റു. 39 കാരനായ മിഗ്വൽ ഉറിബെ ടർബെയാണ് ആക്രമിക്കപ്പെട്ടത്. കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ നടന്ന ഒരു പ്രചാരണ പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ മിഗ്വലിന് നേരെ അക്രമി തുടരെ വെടിയുതിർക്കുകയായിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. 15 കാരനാണ് പിടിയിലായത്.

ആക്രമണത്തിൻ്റെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിൽ മിഗ്വൽ ജനക്കൂട്ടത്തോട് സംസാരിക്കുന്നതിനിടെയിൽ വെടിയൊച്ച കേൾക്കാം. മൂന്ന് തവണയാണ് അക്രമി വെടി ഉതിർത്തത്. തലയിൽ വെടിയേറ്റതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ മിഗ്വലിനെ ഹെലികോപ്റ്ററിൽ സാൻ്റെ ഫെ ക്ലിനിക്കിലേക്ക് മാറ്റി. മിഗ്വൽ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Send your news and Advertisements

You may also like

error: Content is protected !!