Monday, March 23, 2026
Home » തുർക്കിയിൽ റിക്‌ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം
തുർക്കിയിൽ റിക്‌ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം

തുർക്കിയിൽ റിക്‌ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം

by Editor
Send your news and Advertisements

ഇസ്താംബൂൾ: തുർക്കിയിൽ ശക്തമായ ഭൂചലനം. തലസ്ഥാനമായ ഇസ്‌താംബൂളിൽ റിക്‌ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇസ്താംബൂളിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള സിലിവ്രി എന്ന പ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മിനിറ്റുകൾക്കുള്ളിൽ തുടർച്ചയായ ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായാണ് തുർക്കിയിലെ ദുരന്ത നിവാരണ ഏജൻസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഭൂചലനത്തിൽ നൂറിലധികം പേർക്ക് പരുക്കേറ്റതായാണ് വിവരം, എന്നാൽ ആളപായമോ നാശനഷ്‌ടമോ ഉണ്ടായിട്ടില്ലെന്നാണ് തുർക്കി ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചുട്ടുണ്ട്.

You may also like

error: Content is protected !!