Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » തദ്ദേശീയമായി വികസിപ്പിച്ച ഡ്രോൺ പ്രതിരോധ സംവിധാനം; ‘ഭാർഗവാസ്‌ത്ര’ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
തദ്ദേശീയമായി വികസിപ്പിച്ച ഡ്രോൺ പ്രതിരോധ സംവിധാനം; ‘ഭാർഗവാസ്‌ത്ര’ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

തദ്ദേശീയമായി വികസിപ്പിച്ച ഡ്രോൺ പ്രതിരോധ സംവിധാനം; ‘ഭാർഗവാസ്‌ത്ര’ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

by Editor
Send your news and Advertisements

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഡ്രോൺ പ്രതിരോധ സംവിധാനം ‘ഭാർഗവാസ്ത്ര’ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ഗോപാൽപൂരിലെ സീവാർഡ് ഫയറിംഗ് റേഞ്ചിലാണ് പരീക്ഷണം നടന്നത്. ഡ്രോണുകളുടെ വർദ്ധിച്ചുവരുന്ന ഭീഷണിയെ ഫലപ്രദമായി ചെറുക്കാനുള്ള ശ്രമങ്ങൾക്ക് ഭാർഗവാസ്ത്ര മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. സോളാര്‍ ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ് ലിമിറ്റഡ് (SDAL) ആണ് ‘ഭാർഗവാസ്‌ത്ര’ രൂപകല്പന ചെയ്തത്.

ഗോപാൽപുരിൽ മുതിർന്ന ആർമി എയർ ഡിഫൻസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്‌ചയായിരുന്നു ഭാർഗവാസ്ത്രയുടെ പരീക്ഷണം. ‘ഹാർഡ് കിൽ’ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഘടിപ്പിച്ചിരിക്കുന്ന ഭാർഗവാസ്ത്രയ്ക്ക് 2.5 കിലോമീറ്റർവരെ ദൂരത്തിൽ വരുന്ന ഡ്രോണുകളെ കണ്ടെത്തി നശിപ്പിക്കാനുള്ള കഴിവുണ്ട്. സമുദ്രനിരപ്പിൽനിന്ന് 5,000 മീറ്ററിൽ കൂടുതൽ ഉയരത്തിൽ, ഭൂമിശാസ്ത്രപരമായി വ്യത്യസ്ത പ്രദേശങ്ങളിൽ തടസ്സമില്ലാതെ ഉപയോഗിക്കാനാവും. നാല് റോക്കറ്റുകളും പ്രതീക്ഷിച്ചതുപോലെ പ്രകടനം കാഴ്ചവയ്‌ക്കുകയും ആവശ്യമായ വിക്ഷേപണ പാരാമീറ്ററുകൾ കൈവരിക്കുകയും ചെയ്തുവെന്ന് സോളാർ ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ലിമിറ്റഡ് പ്രസ്താവനയിൽ പറഞ്ഞു.

You may also like

error: Content is protected !!