Mantis Partners Sydney
Thursday, March 5, 2026
Mantis Partners Sydney
Home » ‘ജോര്‍ജുകുട്ടി’ വീണ്ടും വരുന്നു; മോഹൻലാലിന്റെ പോസ്റ്റ് വൈറൽ
'ജോര്‍ജുകുട്ടി' വീണ്ടും വരുന്നു; മോഹൻലാലിന്റെ പോസ്റ്റ് വൈറൽ

‘ജോര്‍ജുകുട്ടി’ വീണ്ടും വരുന്നു; മോഹൻലാലിന്റെ പോസ്റ്റ് വൈറൽ

by Editor
Send your news and Advertisements

മലയാള സിനിമ കണ്ട ക്രൈം ത്രില്ലറുകളിൽ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം വൻ വിജയമാണ് നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനും മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്. കഴിഞ്ഞ കുറിച്ചുനാളുകളായി ദൃശ്യം 3-മായി ബന്ധപ്പെട്ട വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ദൃശ്യം 3 വരുന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് മോഹൻലാൽ.

ജീത്തു ജോസഫും, ആന്റണി പെരുമ്പാവൂരും മോഹൻലാലും ഒന്നിച്ചുള്ള ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് മോഹൻലാലിന്റെ പോസ്റ്റ്. ഭൂതകാലം ഒരിക്കലും നിശബ്ദത പാലിക്കില്ല എന്ന അടിക്കുറിപ്പോടു കൂടിയാണ് ദൃശ്യം 3 ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് മോഹൻലാൽ എത്തിയത്. ഇതോടെ ആരാധകരും ആവേശത്തിലായിരിക്കുകയാണ്.

ചൈനീസ് ഭാഷയില്‍ അടക്കം റീമേക്ക് ചെയ്ത ആദ്യ മലയാളം സിനിമകൂടിയാണ് ദൃശ്യം. ചിത്രത്തിന്റെ കഥ ലോകത്തിന്റെ ഏത് കോണിലുള്ളവരെയും ആകര്‍ഷിക്കുന്നതാണ്. 2013-ല്‍ റിലീസായ ദൃശ്യം അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ തുടര്‍ച്ചയായി 45 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണത്.

You may also like

error: Content is protected !!