Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » ജപ്പാനിൽ നിന്ന് പുതിയ പരിസ്ഥിതി സൗഹാർദ്ദ പ്ലാസ്റ്റിക്; ഉപ്പുവെള്ളത്തിൽ അതിവേഗം അലിയും.
ജപ്പാനിൽ നിന്ന് പുതിയ പരിസ്ഥിതി സൗഹാർദ്ദ പ്ലാസ്റ്റിക്; ഉപ്പുവെള്ളത്തിൽ അതിവേഗം അലിയും.

ജപ്പാനിൽ നിന്ന് പുതിയ പരിസ്ഥിതി സൗഹാർദ്ദ പ്ലാസ്റ്റിക്; ഉപ്പുവെള്ളത്തിൽ അതിവേഗം അലിയും.

by Editor
Send your news and Advertisements

ടോക്യോ: പ്ലാസ്റ്റിക് മലിനീകരണ പ്രശ്നത്തിന് പരിഹാരമായി, ജപ്പാനിലെ ഗവേഷകർ ഉപ്പുവെള്ളത്തിൽ അതിവേഗം അലിഞ്ഞുപോകുന്ന പുതിയ പ്ലാസ്റ്റിക് വികസിപ്പിച്ചു. റിക്കെൻ സെന്റർ ഫോർ എമർജന്റ് മാറ്റർ സയൻസിൽ ടകുസോ ഐഡയുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടുപിടിത്തം. ഉപ്പുവെള്ളത്തിൽ അലിഞ്ഞ് പരിസ്ഥിതിക്ക് ദോഷമില്ലാത്ത കോംപൗണ്ടുകളായി മാറുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

രണ്ട് അയോൺ അധിഷ്ഠിത മോണോമറുകളുടെ സംയോജനത്തിലൂടെയാണ് ഈ പ്ലാസ്റ്റിക് രൂപപ്പെട്ടത്. സോഡിയം ഹെക്സമെറ്റഫോസ്ഫേറ്റ് ഒന്ന്, ഗ്വാനിഡിനിയം അധിഷ്ഠിത മോണോമറുകളിൽ ഏതെങ്കിലും ഒന്നാണ് രണ്ടാമത്തേത്. ഈ ഘടകങ്ങൾ ബാക്ടീരിയകൾക്ക് വിഘടിപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. പരീക്ഷണങ്ങൾക്കൊടുവിൽ ഉപ്പുവെള്ളത്തിൽ ഇവ പൊടി രൂപത്തിൽ മാറുകയും 10 ദിവസത്തിനകം മണ്ണിൽ വിഘടിക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തി.

പുതിയ പ്ലാസ്റ്റിക്ക് വിഷരഹിതവും തീപിടിക്കാത്തതുമാണെന്ന് ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്. ത്രീഡി പ്രിന്റിങ്, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കാനാകുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപന. 120 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനിലയിൽ പുനർരൂപകൽപന ചെയ്യാനും കഴിയും. ഈ പുതിയ കണ്ടുപിടിത്തം പരിസ്ഥിതി സംരക്ഷണത്തിനായി വലിയ മുന്നേറ്റമാകുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു.

You may also like

error: Content is protected !!