Tuesday, July 22, 2025
Mantis Partners Sydney
Home » ചാവക്കാടും 37 കുടുംബങ്ങൾക്ക് വഖഫ് ബോർഡിൻ്റെ നോട്ടീസ്
ചാവക്കാടും 37 കുടുംബങ്ങൾക്ക് വഖഫ് ബോർഡിൻ്റെ നോട്ടീസ്

ചാവക്കാടും 37 കുടുംബങ്ങൾക്ക് വഖഫ് ബോർഡിൻ്റെ നോട്ടീസ്

വഖഫ് നിയമ ഭേദഗതി ബിൽ BJP പാസാക്കും അമിത് ഷാ

by Editor

മുനമ്പത്തിനും വയനാടിനും തളിപ്പറമ്പിനും പിന്നാലെ ചാവക്കാടും വഖഫ് ബോർഡിന്റെ നോട്ടീസ്. ഒരുമനയൂർ വില്ലേജിലെ 37 കുടുംബങ്ങൾക്കാണ് നോട്ടീസ് ലഭിച്ചത്. വഖഫ് ഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ടു മണ്ണത്തല, ഒരുമനയൂർ, ഒറ്റത്തെങ്ങിന് കിഴക്ക്, ജെ ജെ മാർബിളിന് പടിഞ്ഞാറ്, തങ്ങൾ പടി, പാലയൂർ, ചക്കക്കണ്ടം തുടങ്ങിയ സ്ഥലങ്ങളിലെ കുടുംബങ്ങൾക്കാണ് നോട്ടീസ് നൽകിയത്.

കേരളത്തിലെ വഖഫ് സംബന്ധിച്ച വിവാദം കരുത്ത് കൂടുകയാണ്. തീരദേശമേഖലയായ മുനമ്പത്ത് വഖഫ് ബോർഡുമായി ബന്ധപ്പെട്ട പ്രശ്നം കത്തിപ്പടരുന്നതിനിടെയാണ് ചാവക്കാട് 37 കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടീസ് നൽകിയത്. പത്തേക്കർ ഭൂമി തിരിച്ചുപിടിക്കാനാണ് നോട്ടീസ്. വിലകൊടുത്ത് വാങ്ങിയ വീട്ടുകാർക്കുൾപ്പെടെ വഖഫ് ബോർഡിൽ നിന്ന് നോട്ടീസ് വന്നിട്ടുണ്ട്. നേരത്തെ, വയനാട്ടിലും അഞ്ചുപേർക്ക് വഖഫ് ബോർഡ് നോട്ടീസ് നൽകിയിരുന്നു. മാനന്തവാടി അസംബ്ലി നിയോജക മണ്ഡലത്തിലുൾപ്പെടുന്ന തവിഞ്ഞാൽ തലപ്പുഴയിലെ കുടുംബങ്ങൾക്കാണ് നോട്ടീസ് ലഭിച്ചത്.

മുനമ്പം, ചാവക്കാട്, വയനാട് അടക്കമുള്ള മേഖലകളിൽ വഖഫ് ബോർഡ് ഭൂമിയുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുകയാണ്. ഇതിനിടെ വഖഫ് ബോർഡ് ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതിയുടെ നിർണായക വിധിയുണ്ടായി. പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെട്ട ഹർജിയിലാണ് വിധി. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നിലനിന്നിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കി.

വഖഫ് നിയമ ഭേദഗതി ബിൽ ബിജെപി പാസാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആർക്കും തങ്ങളെ തടയാനാകില്ല എന്ന് അമിത് ഷാ വ്യക്തമാക്കി. ജാർഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് പരിധിയിൽ നിന്നും ആദിവാസി വിഭാഗത്തെ മാറ്റിനിർത്തുമെന്ന് അമിത് ഷാ പറ‍ഞ്ഞു. ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പരാമർശം.

മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാമെന്ന് പിണറായി വിജയനും കോൺഗ്രസും വ്യാജ വാഗ്ദാനം നൽകുകയാണ് എന്ന് ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയും കേരളത്തിന്‍റെ പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. ഇന്ന് നിലവിലുള്ള 1995 ലെ വഖഫ് നിയമം ഏത് വസ്തുവിനെയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നതിന് വഖഫ് ബോർഡിന് നിയന്ത്രണമില്ലാത്ത അധികാരങ്ങൾ നൽകിയിട്ടുണ്ട്. മുനമ്പം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ എൽഡിഎഫും യുഡിഎഫും ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ എൻഡിഎ സർക്കാർ കൊണ്ടുവന്നിട്ടുള്ള വഖഫ് നിയമ ഭേദഗതിയെ പിന്തുണക്കണം. വഖഫ് ബോർഡിനുള്ള അമിതാധികാരവും എന്തും ചെയ്യാനുള്ള അവകാശവും എടുത്തു കളയാനും സുതാര്യത കൊണ്ടുവരാനുമാണ് ഈ നിയമഭേദഗതി.ഈ നിയമഭേദഗതിയെ എൽഡിഎഫും യുഡിഎഫും പിന്തുണക്കുന്നില്ല എങ്കിൽ അതിനർത്ഥം അവർ മുനമ്പത്തെ, കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ് എന്നാണ്- ജാവ്ദേക്കർ പ്രസ്താവനയിൽ പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!