Thursday, July 31, 2025
Mantis Partners Sydney
Home » ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള
കൊള്ള

ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള

by Editor

തൃശൂര്‍: ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള. ഫെഡറല്‍ ബാങ്ക് പോട്ട ശാഖയിലാണ് കൊള്ള നടന്നത്. കൗണ്ടറിൽ എത്തിയ അക്രമി കത്തി കാട്ടി ഭീഷണിപ്പെടുത്തി ഗ്ലാസ് തല്ലി തകർത്ത ശേഷം പണം കവരുകയായിരുന്നു. ഉച്ചയോട് കൂടിയാണ് സംഭവം നടന്നത്. പതിനഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് വിവരം. ബൈക്കിൽ എത്തിയ അക്രമിയാണ് കവർച്ച നടത്തിയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. അക്രമി ബൈക്കില്‍ ബാങ്കിന് മുന്നിലെത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ഹെൽമറ്റും ജാക്കറ്റും മാസ്കും ധരിച്ചാണ് അക്രമി ബാങ്കിനകത്തേക്ക് കടക്കുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. എട്ട് ജീവനക്കാരാണ് ബാങ്കിലുണ്ടായിരുന്നത്.

Send your news and Advertisements

You may also like

error: Content is protected !!