Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » ഗാസയിലെ ദുരിതാശ്വാസകേന്ദ്രത്തിന് സമീപം വെടിയുതിർത്തത് ഹമാസ് ആണെന്ന് ഇസ്രയേൽ.
ഗാസയിലെ ദുരിതാശ്വാസകേന്ദ്രത്തിന് സമീപം വെടിയുതിർത്തത് ഹമാസ് ആണെന്ന് ഇസ്രയേൽ.

ഗാസയിലെ ദുരിതാശ്വാസകേന്ദ്രത്തിന് സമീപം വെടിയുതിർത്തത് ഹമാസ് ആണെന്ന് ഇസ്രയേൽ.

by Editor
Send your news and Advertisements

ജെറുസലേം: തെക്കന്‍ ഗാസയിലെ റാഫയില്‍, ദുരിതാശ്വാസകേന്ദ്രത്തിന് സമീപമുണ്ടായ വെടിവെപ്പില്‍ 31 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കില്ലെന്ന് ഇസ്രയേല്‍. ഹമാസിന്റെ തോക്കുധാരികൾ ആൾക്കൂട്ടത്തിനുനേർക്ക് വെടിയുതിർക്കുന്നതിൻ്റേത് എന്ന് അവകാശപ്പെട്ടു കൊണ്ടുള്ള ഡ്രോൺ ദൃശ്യങ്ങളും ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) പുറത്തുവിട്ടു. മനുഷ്യത്വപരമായ സഹായങ്ങളെ അട്ടിമറിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമം ആയിരുന്നു നടന്നതെന്നും ഐഡിഎഫ് ആരോപിച്ചു. ഞായറാഴ്ച രാവിലെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണവുമായി ഐഡിഎഫ് രംഗത്തെത്തിയത്.

തെക്കൻ ഗാസയിലെ റഫായിലുള്ള സഹായവിതരണ കേന്ദ്രത്തിൽ ആഹാരത്തിനായി എത്തിയവർക്കു നേരെ ഇസ്രയേ‍ൽ സൈനികർ വെടിവയ്ക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ ആദ്യം പുറത്തുവന്നത്. ഇസ്രയേല്‍ വെടിവെപ്പിലാണ് പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതെന്നാണ് നേരത്തെ ഗാസ ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നത്. യുഎസിന്റെയും ഇസ്രയേലിന്റെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ദുരിതാശ്വാസ സംഘടനയുടെ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനു സമീപത്തായിരുന്നു വെടിവെപ്പുണ്ടായത്. യുഎസ് പിന്തുണയോടെ പ്രവർത്തിക്കുന്ന ഇവരാണ് റഫായിലെ സഹായവിതരണകേന്ദ്രത്തിന്റെ നടത്തിപ്പുകാർ.

You may also like

error: Content is protected !!