Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » കോയമ്പത്തൂരിൽ കാറിൽ ലോറി ഇടിച്ച് 3 മലയാളികൾക്ക് ദാരുണാന്ത്യം.
കോയമ്പത്തൂരിൽ കാറിൽ ലോറി ഇടിച്ച് 3 മലയാളികൾക്ക് ദാരുണാന്ത്യം.

കോയമ്പത്തൂരിൽ കാറിൽ ലോറി ഇടിച്ച് 3 മലയാളികൾക്ക് ദാരുണാന്ത്യം.

by Editor
Send your news and Advertisements

കാറിൽ ലോറി ഇടിച്ച് കോയമ്പത്തൂർ എൽആൻടി ബൈപ്പാസിൽ ഒരു കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം. തിരുവല്ല ഇരവിപേരൂര്‍ കുറ്റിയില്‍ കെസി എബ്രഹാമിന്റെ മകന്‍ ജേക്കബ് എബ്രഹാം (60), ഭാര്യ ഷീല ജേക്കബ് (55), പേരക്കുട്ടി രണ്ടുമാസം പ്രായമായ ആരോണ്‍ ജേക്കബ് തോമസ് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മരുമകൾ എലീന തോമസ് (30) നെ ഗുരുതര പരുക്കുകളോടെ സുന്ദരാപുരം അഭിരാമി ആശുപത്രിയിലേക്ക് മാറ്റി. തിരുവല്ലയിൽനിന്ന് ബെംഗളൂരുവിലേക്കു പോകുകയായിരുന്ന കാറും പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കൊറിയർ വാനുമാണ് കൂട്ടിയിടിച്ചത്. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. മരുമകള്‍ അലീനയെയും കുഞ്ഞിനെയും ബെംഗളൂരുവിലേക്ക് കൊണ്ടാക്കാനായി പോകുന്നതിനിടെയാണ് അപകടം. മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

You may also like

error: Content is protected !!