Home » കേന്ദ്ര സർക്കാരിന്റെ ‘വാക്സിൻ നയം’ ഇന്ത്യയെ ലോക നേതൃ പദവിയിലേക്ക് ഉയർത്തി; വീണ്ടും പ്രശംസിച്ച് ശശി തരൂർ.
ശശി തരൂർ

കേന്ദ്ര സർക്കാരിന്റെ ‘വാക്സിൻ നയം’ ഇന്ത്യയെ ലോക നേതൃ പദവിയിലേക്ക് ഉയർത്തി; വീണ്ടും പ്രശംസിച്ച് ശശി തരൂർ.

by Editor
Send your news and Advertisements

ന്യൂഡൽഹി: മോദി സർക്കാരിന്റെ വാക്സിൻ മൈത്രി നയത്തെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ. കോവിഡ് മഹാമാരി സമയത്ത് കേന്ദ്ര സർക്കാർ സ്വീകരിച്ച വാക്സിൻ നയം ഇന്ത്യയെ ലോക നേതൃപദവിയിലേക്ക് ഉയർത്തിയെന്ന് ശശി തരൂർ പറഞ്ഞു. നിർണായക സമയത്ത് മറ്റ് ലോകരാഷ്ട്രങ്ങൾ ചെയ്യാത്ത നിലയിൽ 100 ലധികം രാജ്യങ്ങൾക്ക് ഇന്ത്യ വാക്സീൻ നൽകി, സഹായഹസ്‌തം നീട്ടി. ഇതിലൂടെ ലോകരാജ്യങ്ങൾക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായി മാറിയെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ ശശി തരൂർ നിലപാടെടുത്തു. ദി വീക്കിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പ്രശംസ. ‘Covid’s silver lining for India’ എന്ന തലക്കെട്ടോടുകൂടിയ ലേഖനത്തിലായിരുന്നു പരാമർശം.

കോവിഡ്-19 ന്റെ രണ്ടാം തരംഗം വാക്സിൻ കയറ്റുമതിയെ താൽക്കാലികമായി തടസപ്പെടുത്തിയിട്ടും ഇന്ത്യയുടെ വാക്സിൻ നയതന്ത്രം രാജ്യത്തിന്റെ സോഫ്റ്റ് പവർ പ്രതിച്ഛായ വർദ്ധിപ്പിച്ചുവെന്ന് തരൂർ പറഞ്ഞു. വാക്സിൻ വിതരണത്തിനപ്പുറം, മാലദ്വീപ്, നേപ്പാൾ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് സൈനിക ഡോക്ടർമാരെ വിന്യസിക്കുന്നതും ദക്ഷിണേഷ്യയിലുടനീളമുള്ള ആരോഗ്യ പ്രവർത്തകർക്കായി വെർച്വൽ പരിശീലന സെഷനുകൾ സംഘടിപ്പിക്കുന്നതും ഉൾപ്പെടെയുള്ള കേന്ദ്രസർക്കാരിന്റെ വിശാലമായ ആരോഗ്യ നയതന്ത്ര ശ്രമങ്ങളെ തരൂർ പ്രശംസിച്ചു.

മുൻപ് യുക്രെയ്ൻ യുദ്ധത്തിൽ സ്വീകരിച്ച നിലപാടുകൾ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള പ്രധാനമന്ത്രിയുടെ ചർച്ചകൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെ ശശി തരൂർ പ്രശംസിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ പരാമർശം.

തരൂരിൻ്റെ നിലപാട് സ്വാഗതം ചെയ്ത് ബിജെപി രംഗത്ത് വന്നു. ഈ അഭിപ്രായ പ്രകടനത്തിൻ്റെ പേരിൽ ശശി തരൂരിനെ കോൺഗ്രസ് പുറത്താക്കില്ലെന്ന് കരുതാമെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പുനെവാലെ പ്രതികരിച്ചു.

You may also like

error: Content is protected !!