Wednesday, September 3, 2025
Mantis Partners Sydney
Home » ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യൻ വനിതകൾക്കു തോൽവി.
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യൻ വനിതകൾക്കു തോൽവി.

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യൻ വനിതകൾക്കു തോൽവി.

by Editor

പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യൻ വനിതകൾക്കു തോൽവി. അവസാന മത്സരത്തിൽ ആശ്വാസ ജയത്തിനിറങ്ങിയ ഇന്ത്യൻ വനിതകളെ 83 റൺസിനാണ് ഓസ്‌ട്രേലിയൻ വനിതകൾ പരാജയപ്പെടുത്തി പരമ്പര 3-0 ന് തൂത്തുവാരിയത്.

പെർത്തിലെ വാക്ക സ്റ്റേഡിയത്തിൽ ​ഗാർഡ്നറുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ തകർത്തത്. ആദ്യ ഇന്നിം​ഗ്സിൽ അന്നബെൽ സതർലൻഡിന്റെ അത്യു​ഗ്രൻ സെ‍ഞ്ച്വറി(110) കരുത്തിലാണ് ഓസ്ട്രേലിയ 298/6 റൺസ് നേടിയത്. തഹ്ലിയ മ​ക്​ഗ്രാത്ത് (56), ​ഗാർഡ്നെർ (50) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അരുന്ധതി റെഡ്ഡിക്ക് നാല് വിക്കറ്റ് ലഭിച്ചു. മറുപടി ബാറ്റിം​ഗിൽ മന്ദാനയുടെ പോരാട്ടം മാത്രമാണ് ഇന്ത്യക്ക് ആകെയുള്ള ആശ്വാസം. 109 പന്തിൽ നിന്ന് താരം 105 റൺസ് നേടി. ഹർലിൻ ഡിയോൾ (39) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. മറുപടി ബാറ്റിങ്ങിൽ 134 -ന് രണ്ട് എന്ന നിലയിൽനിന്നാണ് ഇന്ത്യ 215 റൺസിന് ഓൾഔട്ടായത്. ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിനും രണ്ടാം മത്സരത്തിൽ 122 റൺസിനുമായിരുന്നു ഓസ്ട്രേലിയ വിജയിച്ചത്.

Send your news and Advertisements

You may also like

error: Content is protected !!