Mantis Partners Sydney
Thursday, March 12, 2026
Mantis Partners Sydney
Home » ഇറാനിൽ രണ്ട് സുപ്രീംകോടതി ജഡ്ജിമാർ വെടിയേറ്റു മരിച്ചു.
ഇറാനിൽ രണ്ട് സുപ്രീംകോടതി ജഡ്ജിമാർ വെടിയേറ്റു മരിച്ചു.

ഇറാനിൽ രണ്ട് സുപ്രീംകോടതി ജഡ്ജിമാർ വെടിയേറ്റു മരിച്ചു.

by Editor
Send your news and Advertisements

ടെഹ്റാൻ: ഇറാനിൽ രണ്ട് സുപ്രീംകോടതി ജഡ്ജിമാർ വെടിയേറ്റു മരിച്ചു. ടെഹ്റാനിൽ സുപ്രീംകോടതിക്ക് പുറത്തുവച്ചുണ്ടായ വെടിവെപ്പിലാണ് ജഡ്ജിമാർ കൊല്ലപ്പെട്ടത്. മറ്റൊരു ജഡ്ജിക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേർക്ക് നേരെയും വെടിയുതിർത്ത ശേഷം അക്രമി സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തെന്നാണ് റിപ്പോർട്ട്. ഒരു ജഡ്ജിയുടെ അംഗരക്ഷകനും വെടിയേറ്റു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന മുഹമ്മദ് മൊഗീസെ, അലി റസീനി എന്നീ ജഡ്ജിമാരാണ് കൊല്ലപ്പെട്ടത്. ഇരുവരും സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാരാണ്.

You may also like

error: Content is protected !!