Thursday, October 16, 2025
Mantis Partners Sydney
Home » ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ഓഹരിയെന്ന സ്ഥാനം തിരിച്ചുപിടിച്ച് എം ആർ എഫ്; ഓഹരിയൊന്നിന് വില 1.36 ലക്ഷം
ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ഓഹരിയെന്ന സ്ഥാനം തിരിച്ചുപിടിച്ച് എം ആർ എഫ്; ഓഹരിയൊന്നിന് വില 1.36 ലക്ഷം

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ഓഹരിയെന്ന സ്ഥാനം തിരിച്ചുപിടിച്ച് എം ആർ എഫ്; ഓഹരിയൊന്നിന് വില 1.36 ലക്ഷം

by Editor

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ഓഹരിയെന്ന സ്ഥാനം വീണ്ടും തിരിച്ചുപിടിച്ച് എം ആർ എഫ്. ഏറ്റവും വിലയുള്ള ഓഹരി എന്ന നേട്ടവുമായി കാലങ്ങൾ വിപണി അടക്കിവാണ രാജ്യത്തെ പ്രമുഖ ടയർ നിർമാണ കമ്പനിക്ക്, കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മറ്റൊരാളുടെ നാടകീയ എൻട്രിയിൽ അടിതെറ്റിയത്. അന്ന് ഓഹരിക്ക് വില വെറും 3.53 രൂപയായിരുന്ന എൽസിഡ് ഇൻവെസ്റ്റ്മെന്‍റ്സിന്‍റെ വില ഒറ്റ ദിവസം കൊണ്ട് 2.36 ലക്ഷം രൂപയിലേക്ക് കുതിച്ചുകയറിയതോടെയാണ് എംആർഎഫിന് സിംഹാസനം നഷ്ടപ്പെട്ടത്.

ഇന്നത്തെ വ്യാപാരത്തിനിടെ ഓഹരി വില 1.36 ലക്ഷം രൂപയിലേക്ക് ഉയര്‍ന്നതോടെയാണ് വീണ്ടും രാജ്യത്തെ ഏറ്റവും വിലയേറിയ ഓഹരിയായി എംആര്‍എഫ് സ്ഥാനം തിരിച്ചുപിടിച്ചത്. 52 ആഴ്ചയിലെ താഴ്ന്ന വിലയായ 1.02 ലക്ഷം രൂപയില്‍ നിന്നാണ് എംആര്‍എഫ് മുകളുലേക്ക് പാഞ്ഞുകയറിയത്. എൽസിഡിന്‍റെ നിലവിലെ ഓഹരിവില 1.29 ലക്ഷമാണ്.

എംആർഎഫിന് പുറമേ ഓഹരിക്ക് ഒരുലക്ഷം രൂപയിലധികം വിലയുള്ള ഒരേയൊരു ഇന്ത്യൻ കമ്പനിയെന്ന റെക്കോർഡ് എൽസിഡ് സ്വന്തമാക്കിയിരുന്നു. മുംബൈ ആസ്ഥാനമായ എൽസിഡ് ഇൻവെസ്റ്റ്മെന്റ്സ് (Elcid Investments) മ്യൂച്വൽഫണ്ടുകൾ, ഓഹരികൾ, കടപ്പത്രങ്ങൾ തുടങ്ങിയവയിൽ നിക്ഷേപം നടത്തുന്ന കമ്പനിയാണ്. ബിഎസ്ഇയിൽ നടന്ന സ്പെഷ്യൽ കോൾ ഓക്ഷനാണ് എൽസിഡിന്‍റെ വിലയിലെ കുതിച്ചുകയറ്റത്തിന് അന്ന് കാരണമായത്.

Send your news and Advertisements

You may also like

error: Content is protected !!